മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

മേയർ-കെഎസ്‌ആർടിസി ഡ്രൈവർ തർക്കത്തില്‍ ആര്യാ രാജേന്ദ്രന്‍റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ കന്‍റോണ്‍മെന്‍റ് പോലീസ് ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. കെഎസ്‌ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്…
അബുദബിയില്‍ നിന്നും കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡി​ഗോ

അബുദബിയില്‍ നിന്നും കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡി​ഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. അബുദബിയിലേക്കുള്ള സര്‍വീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി…
പരസ്യബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം: ഒളിവിൽ പോയ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ

പരസ്യബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം: ഒളിവിൽ പോയ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ ഏജൻസി ഉടമ അറസ്റ്റിൽ. ഇഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഭവേഷ് ഭിണ്ഡെയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് പോലീസ് കേസെടുത്തതോടെ ഭവേഷ് ഭിണ്ഡെ…
‘കോവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തൽ’, കൗമാരക്കാരികളിലും അലര്‍ജികൊണ്ട് ബുദ്ധിമുട്ടുന്നവരിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനറിപ്പോര്‍ട്ട്

‘കോവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തൽ’, കൗമാരക്കാരികളിലും അലര്‍ജികൊണ്ട് ബുദ്ധിമുട്ടുന്നവരിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  കോവീഷീല്‍ഡിന് പുറമെ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത്. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൗമാരക്കാരികളിലും അലര്‍ജിയുടെ…
വിരലിന് പകരം നാവിന് ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വിരലിന് പകരം നാവിന് ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലുവയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണ് എതിരെയാണ് കേസെടുത്തത്. നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയെന്ന കുടുബത്തിന്റെ…
ശനിയാഴ്ച മുതൽ കേരളത്തില്‍ അതിതീവ്ര മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്,  9 ജില്ലകളിൽ യെലോ അലർട്ട്

ശനിയാഴ്ച മുതൽ കേരളത്തില്‍ അതിതീവ്ര മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, 9 ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ശനിയാഴ്ച മുതൽ അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മേയ് ഇരുപതുവരെ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ഇരുപതിന് പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ അതിതീവ്ര…
ഗുണ്ടകളെ ഒതുക്കാൻ സ്പെഷ്യൽ ഡ്രൈവുമായി കേരള പോലീസ്; 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

ഗുണ്ടകളെ ഒതുക്കാൻ സ്പെഷ്യൽ ഡ്രൈവുമായി കേരള പോലീസ്; 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: ​ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി പോലീസ്. 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 243 പേർ അറസ്റ്റിലായി. 53 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും അഞ്ചു പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തതായി സംസ്ഥാന പോലീസ്…
വന്‍ദുരന്തം; പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 12 മരണം, മരിച്ചവരില്‍ കുട്ടികളും

വന്‍ദുരന്തം; പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 12 മരണം, മരിച്ചവരില്‍ കുട്ടികളും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 12 പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാള്‍ഡയിലെ വിവിധയിടങ്ങളിലാണ് ഇന്ന് മിന്നലേറ്റ് അപകടം നടന്നത്. #WATCH | Malda, West Bengal: Families mourn after 12…
റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു

റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു

കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയമാറ്റം പുന:സ്ഥാപിച്ചു. വെള്ളിയാഴ്ച മുതൽ രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകുന്നേരം നാല് മണി മുതൽ ഏഴ് മണി വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക. വേനൽ…
വിവാഹത്തിനുപോകുന്ന തിരക്കിൽ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു; മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു

വിവാഹത്തിനുപോകുന്ന തിരക്കിൽ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു; മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു

മൂന്ന് വയസുകാരി കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകള്‍ ഗോര്‍വിക നഗര്‍ ആണ് മരിച്ചത്. വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ കാറില്‍ നിന്നെടുക്കാന്‍ മറന്നതാണ് ദാരുണ സംഭവത്തിന് കാരണമായത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രദീപ്…