കൊല്ലത്ത് യുവതിയും യുവാവും ട്രെയിന്‍തട്ടി മരിച്ച നിലയില്‍; ഇരുവരേയും തിരിച്ചറിഞ്ഞില്ല

കൊല്ലത്ത് യുവതിയും യുവാവും ട്രെയിന്‍തട്ടി മരിച്ച നിലയില്‍; ഇരുവരേയും തിരിച്ചറിഞ്ഞില്ല

കൊല്ലം: കൊല്ലത്ത് യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു. റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം…
ഡ്രൈവിംഗ് സ്‌കൂളുകാരുടെ സമരത്തില്‍ ഇടപെട്ട് മന്ത്രി; നാളെ ചര്‍ച്ച

ഡ്രൈവിംഗ് സ്‌കൂളുകാരുടെ സമരത്തില്‍ ഇടപെട്ട് മന്ത്രി; നാളെ ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂളുകാരുടെ സമരത്തില്‍ ഇടപെട്ട് ഗതാഗത മന്ത്രി. സമരക്കാരെ 13 ദിവസത്തെ സമരത്തിന് ശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തും. ഈ മാസം…
മഞ്ഞപ്പിത്തം: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

മഞ്ഞപ്പിത്തം: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ അസുഖം വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണിത്. ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ കണ്ടുവരുന്ന…
എച്ച് ഡി രേവണ്ണ ജയിൽ മോചിതനായി; ജാമ്യം അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ

എച്ച് ഡി രേവണ്ണ ജയിൽ മോചിതനായി; ജാമ്യം അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ

ബെംഗളൂരു: അശ്ലീല ദൃശ്യ വിവാദത്തിന് പിന്നാലെ പരാതിക്കാരിയെ തട്ടിക്കൊണ്ടപോയി തടവിൽ പാർപ്പിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്ന എച്ച് ഡി രേവണ്ണ ജയിൽ മോചിതനായി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്നലെ രേവണ്ണയ്ക്ക് കർശന ഉപാധികളുടെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം…
രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് നീട്ടി

രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണപ്രവര്‍ത്തനങ്ങളും തുടരുന്നതായും സര്‍ക്കാര്‍ വിലയിരുത്തുന്നു. ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘടന തുടരുന്നു.…
വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

ഹൈദരാബാദ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. ഒറ്റമുറിമാത്രമുള്ള വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്. ബാബുസായി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ…
വിസ തട്ടിപ്പ്; ദമ്പതിമാരടക്കം മൂന്നുപേർ പിടിയിൽ

വിസ തട്ടിപ്പ്; ദമ്പതിമാരടക്കം മൂന്നുപേർ പിടിയിൽ

കൊച്ചി: വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ മൂന്നംഗസംഘം പിടിയില്‍. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വിവിക്ഷിത് ,ഇയാളുടെ ഭാര്യ കോട്ടപ്പടി സ്വദേശിനി ഡെന്ന ,കണ്ണൂര്‍ മമ്പറം സ്വദേശി റിജുന്‍ എന്നിവരാണ് അറസ്റ്റിലായത്.പോളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, അര്‍മേനിയ എന്നിവിടങ്ങളിലേക്ക് വര്‍ക്ക്…
കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ റെക്കോർഡ് മദ്യ വിൽപ്പന: കുടിച്ചത് 19,088.68 കോടിയുടെ മദ്യം

കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ റെക്കോർഡ് മദ്യ വിൽപ്പന: കുടിച്ചത് 19,088.68 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്. 2022- 23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപയാണ്, 2022-23 ല്‍ ഇത് 16,189.55 കോടി…
പോക്സോ കേസിലെ അതിജീവിത മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

പോക്സോ കേസിലെ അതിജീവിത മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കട്ടപ്പന: ഇടുക്കി ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടയാര്‍ സ്വദേശിനിയായ 17-കാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. വീട്ടിലുള്ളവർ രാവിലെ ജോലിക്ക് പോയ സമയത്ത്…
സഹകരണ സംഘത്തിൽ അംഗങ്ങളറിയാതെ അവരുടെ പേരിൽ കോടികളുടെ വായ്‌പ; സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

സഹകരണ സംഘത്തിൽ അംഗങ്ങളറിയാതെ അവരുടെ പേരിൽ കോടികളുടെ വായ്‌പ; സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

കാസറഗോഡ്: സഹകരണ സംഘത്തിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പയെടുത്തെന്ന പരാതിയിൽ സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ…