എംപി സുമലത അംബരീഷ് നാളെ ബിജെപിയിൽ ചേരും

ബെംഗളൂരു: മാണ്ഡ്യ എംപി സുമലത അംബരീഷ് നാളെ ബിജെപിയിൽ ചേരും. 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച സുമലത ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമിയാണ് ഇത്തവണ മാണ്ഡ്യയിൽ നിന്ന് എൻഡിഎ ടിക്കറ്റിൽ…

ഇംഗ്ലണ്ടിന് ലോകകപ്പ് ലഭിച്ചത് അമ്പയറിങ് പിഴവിൽ; തെറ്റ് ഏറ്റുപറഞ്ഞ് മറൈസ് എറാസ്മസ്

2019ൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ അമ്പയറിങ് പിഴവ് ഏറ്റുപറഞ്ഞ് മുൻ അമ്പയർ മറൈസ് എറാസ്മസ്. കളിയിലെ നിർണായകമായ പിഴവ് കാരണമാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചതെന്നും ഐസിസിയുടെ ഏറ്റവും മികച്ച അമ്പയർമാരിലൊരാളായ എറാസ്മസ് പറഞ്ഞു. ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലായിരുന്നു 2019 ലോകകപ്പ്…

ബെംഗളൂരു സബർബൻ പദ്ധതി; നാലാം ഇടനാഴിക്കായി ഭൂമി അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ (ബിഎസ്ആർപി) നാലാം ഇടനാഴി നിർമാണത്തിനായി 114.47 ഏക്കർ ഭൂമി അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ). ഹീലലിഗെയ്ക്കും രാജനുകുണ്ടേയ്ക്കും ഇടയിലുള്ള കനക ലൈൻ ആണ് നാലാം ഇടനാഴിയിൽ ഉൾപ്പെടുന്നത്. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കമ്പനി-കർണാടക…

സംസ്ഥാനത്തെ എല്ലാ കുഴൽക്കിണറുകളും പരിശോധിക്കാൻ നിർദേശം

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള മുഴുവൻ കുഴൽക്കിണറുകളും പരിശോധിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ. വിജയപുരയിൽ തുറന്നിട്ട കുഴൽക്കിണർ കുഴിയിൽ രണ്ട് വയസുകാരൻ വീണതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. നിയമം അനുശാസിക്കുന്ന പ്രകാരം എല്ലാ കുഴൽക്കിണറുകളും കൃത്യമായി മൂടിയിട്ടുണ്ടെന്ന്…

എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന് യു ഡി എഫ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് വർഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതിനാൽ തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന എസ് ഡി പി ഐ പിന്തുണ യുഡിഎഫിന് ആവശ്യമില്ല. എന്നാൽ വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്നും…

യാത്രാതിരക്ക്; ബെംഗളൂരു- മലപ്പുറം റൂട്ടിൽ കേരള ആർടിസിയുടെ അധിക സർവീസ്

ബെംഗളൂരു: അവധി ദിവസത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്കിൻ്റെ പശ്ചത്തലത്തിൽ ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് അധിക സർവീസ് ഏർപ്പെടുത്തി കേരള ആർടിസി. സൂപ്പർ ഡീലക്സ് ബസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്നും വെള്ളിയാഴ്ച രാത്രി 8.45 ന് പുറപ്പെടുന്ന ബസ് മൈസൂരു, മാനന്തവാടി,…

ബെംഗളൂരുവിലെ തിരക്കേറിയ റോഡിലിറങ്ങി പുലിക്കുഞ്ഞ്; പരിഭ്രാന്തരായി ജനം

ബെംഗളൂരു: ബെംഗളൂരുവിലെ തിരക്കേറിയ റോഡിലിറങ്ങി പുലിക്കുഞ്ഞ്. കനകപുര റോഡിൽ തുരഹള്ളി വനമേഖലയ്ക്ക് സമീപമുള്ള റോഡിലാണ് പുലിക്കുഞ്ഞിനെ കണ്ടത്. വനത്തിൽനിന്ന് പുലിക്കുഞ്ഞ് അബദ്ധത്തിൽ റോഡിലേക്ക് ഇറങ്ങിയതാവാം എന്നാണ് പ്രാഥമിക നിഗമനം. പുലിക്കുഞ്ഞിനെ കണ്ടതോടെ പ്രദേശവാസികളും യാത്രക്കാരും പരിഭ്രാന്തിയിലായി. ഏറെ വാഹനത്തിരക്കുള്ള സ്ഥലമാണ് തുരഹള്ളി…

കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ രാജി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുകയാണെന്ന് ഗൗരവ് വല്ലഭ് എക്സിൽ കുറിച്ചു. സനാതന…

കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ബെംഗളൂരു: കർണാടകയില്‍ വിജയപുര ജില്ലയിലെ ഇന്ദി താലൂക്കിലെ ലച്ചന ഗ്രാമത്തില്‍ കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു. പ്രദേശത്തെ ശങ്കരപ്പ മുജഗൊണ്ടയുടെയും പൂജ മുജഗൊണ്ടയുടെയും മകനായ സാത്വിക് ആണ് അബദ്ധത്തിൽ കുഴക്കിണറിലേക്ക് വീണത്. 12 മണിക്കൂറോളമായി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.…

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; ഉരുകി വിവാഹ വിപണി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 6460 രൂപയായി. വില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം…