ശിവമോഗയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു : ശിവമോഗയിലെ തീർഥഹള്ളിയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു. മൊഹിദ് ഇയാൻ (16), സമർ (16), റഫാൻ (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ തുംഗ നദിയിലാണ് അപകടം ഉണ്ടായത്. തീർഥഹള്ളി സർക്കാർ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് മൂവരും. നോമ്പുതുറക്ക് ശേഷം…

ആകാശവാണി വാര്‍ത്തകള്‍-03.04-2024 | ബുധന്‍ | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240403-WA0001.mp3     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം തീരെയില്ലാത്ത…

ഐപിഎൽ 2024; ആർസിബിക്ക് വീണ്ടും തോൽവി, ലക്നൗവിന് സീസണിലെ രണ്ടാം ജയം

ബെം​ഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രകടനത്തിൽ ആർസിബിയെ തകർത്ത് ലക്നൗവിന് സീസണിലെ രണ്ടാം ജയം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് അവസാന ഓവറിൽ ഓൾഔട്ടായി. 28 റൺസിനാണ് ലക്നൗവിന്റെ വിജയം. 153 റൺസെടുക്കാനെ ആതിഥേയർക്ക് സാധിച്ചുള്ളു. ആർസിബിയുടെ മൂന്നാം തോൽവിയാണിത്.…

കാണാതായ കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ നിന്നും കാണാതായ കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. മാർച്ച്‌ 28 മുതൽ കാണാതായ പദ്മനാഭ സാമന്തിൻ്റെ (34) മൃതദേഹമാണ് വാമദപടവുവിലെ കാടിനുള്ളിലുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമന്ത് തിമരദ്ദ ഗ്രാമത്തിലെ താമസക്കാരനാണ്. ജില്ലയിലെ പിന്നാക്ക വിഭാഗ…

കന്നഡ സിനിമ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: കന്നഡ സിനിമ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. സിനിമാ സെറ്റിലെ പൊടിശല്യമാണ് താരത്തിന് ദേഹാസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് കുടുംബ ഡോക്ടറുടെ നിർദേശപ്രകാരമാണ് പരിശോധനകൾക്കായി…

ചിന്നസ്വാമിയിൽ ഡി കോക്ക് ഷോ; ആർസിബിക്ക് ലക്ഷ്യം 182

ബെംഗളൂരു: ഐപിഎൽ പതിനേഴാം സീസണിലെ വാശിയേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മികച്ച സ്‌കോർ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ആർസിബി ആദ്യം ലഖ്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർ ക്വിന്റൺ ഡി കൊക്കിന്റെ…

അരുണാചലിൽ 3 മലയാളികള്‍ ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, മരണാനന്തര ജീവിതത്തേക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി സൂചന

അരുണാചൽ പ്രദേശിൽ കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന് എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളില്‍ ഉള്‍പ്പെടെ തിരഞ്ഞതായി…

കർണാടകയിൽ വേനൽചൂട് വർധിക്കുമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിൽ ഏപ്രിൽ 5 വരെ വേനൽചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ (ഐഎംഡി) റിപ്പോർട്ട്‌. വടക്കൻ കർണാടക ജില്ലകളിൽ താപനില 40 മുകളിൽ ആയിരിക്കുമെന്ന് സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. എന്നാൽ ഏപ്രിൽ 6…

ടിക്കറ്റ് ചോദിച്ചതിലെ പക; തൃ​ശൂരിൽ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂര്‍: ടിടിഇയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് കൊലപാതകം നടത്തിയത്. തൃശൂര്‍ വെളപ്പായയിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിലുള്ള വിരോധത്തിലാണ് ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.…

കരുവന്നൂര്‍ കേസ്: പി.കെ ബിജുവിനും ഷാജനും ഇ.ഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം പി. പി.കെ ബിജുവിന് ഇ.ഡി നോട്ടീസ്. ബിജു മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ ഷാജനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷാജന്‍ ചോദ്യം…