സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം; മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന്…

മംഗളൂരു വഴിയുള്ള കണ്ണൂർ എക്‌സ്‌പ്രസ് രണ്ടു ദിവസങ്ങളില്‍ യശ്വന്ത്‌പുര വരെ മാത്രം സര്‍വീസ്

ബെംഗളൂരു : മംഗളൂരു വഴിയുള്ള കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്‌പ്രസ് (16512) ഏപ്രില്‍ ഏഴ്, എട്ട് തീയതികളിൽ യശ്വന്ത്‌പുരയിൽ യാത്ര അവസാനിപ്പിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ. കണ്ണൂരിൽനിന്ന് വൈകീട്ട് 5.05-ന് പുറപ്പെടുന്ന ട്രെയിന്‍ പുലർച്ചെ 6.02-നാണ് യശ്വന്ത്‌പുരയിലെത്തുക. ഒമ്പതുമുതൽ സാധാരണ രീതിയിലുള്ള സർവീസ്…

ഐപിഎൽ 2024; മുംബൈക്ക് വീണ്ടും തോൽവി, രാജസ്ഥാന് ജയം

ഐപിഎല്ലില്‍ തുടർച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ് . ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് മുംബൈയെ പരാജയപ്പെടുത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം 27 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. പുറത്താകാതെ 54 റണ്‍സ് എടുത്ത റിയാന്‍ പരാഗ് ആണ്…

കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചൻ അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചൻ (96) അന്തരിച്ചു. തൃപ്പൂണിത്തുറയിൽ മകനൊപ്പം താമസിച്ചു വരവേ ഇന്നലെ രാത്രിയാണ് പി.രവിയച്ചൻ മരിച്ചത്. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോൾ രവിയച്ഛൻ ടീമംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും…

ഐപിഎൽ മത്സരം; ബെംഗളൂരുവിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. വൈകിട്ട് 3 മുതൽ രാത്രി 11 വരെ വരെയാണ് നിയന്ത്രണം. രാത്രി 7.30 ന് ആർസിബിയും…

ആകാശവാണി വാര്‍ത്തകള്‍-02.04-2024 | ചൊവ്വ | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240402-WA0000.mp3   ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… അടുക്കളയിൽ പാചകവാതകമായി ഉപയോഗിക്കാം…. പാചകത്തിന് പ്രതിദിനം 2 മണിക്കൂറോളം ഗ്യാസ് ലഭ്യമാക്കാം.. 70% ത്തോളം ഗ്യാസിൻ്റെ ഉപയോഗം കുറക്കാം WONDERBIN…

ആദ്യ ജയം നേടിയെങ്കിലും പിന്നാലെ തിരിച്ചടി; ഋഷഭ് പന്തിന് പിഴയൊടുക്കേണ്ടത് 12 ലക്ഷം

ഐപിഎൽ 17-ാം സീസണിലെ ആദ്യ ജയത്തിനു പിന്നാലെ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് തിരിച്ചടി. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണ് ഡൽഹി ക്യാപ്റ്റൻ പിഴയായി നൽകേണ്ടത്.…

ഹിറ്റ്‌മാൻ ഇനി ഡക്ക്മാൻ കൂടി; ഏറ്റവും കൂടുതൽ തവണ ഡക്ക് ആയ താരമായി രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കില്‍ പുറത്താക്കുന്ന താരം എന്ന മോശം റെക്കോർഡ് ഇനി രോഹിത് ശർമയുടെ പേരിൽ. ഇന്ന് രാജസ്ഥാൻ റോയല്‍സിനെതിരെ ഡക്കില്‍ പുറത്തായതോടെ ദിനേഷ് കാർത്തികിന്റെ റെക്കോർഡിനൊപ്പം രോഹിത് എത്തി. ഇന്ന് നടന്ന മത്സരത്തിലെ ആദ്യ…

ബന്നാർഘട്ട റോഡ് ഭാഗികമായി അടയ്ക്കാനുള്ള ഉത്തരവിൽ മാറ്റം

ബെംഗളൂരു: മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ലക്കസാന്ദ്ര ഭൂഗർഭ സ്റ്റേഷന് സമീപമുള്ള ബന്നാർഘട്ട റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടയ്ക്കാനുള്ള ബിഎംആർസിഎൽ ഉത്തരവ് താൽക്കാലികമായി നിർത്തിവെച്ചു. ബെംഗളൂരു ട്രാഫിക് പോലീസിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് പിങ്ക് ലൈനിന്റെ…

പുകസ ബെംഗളൂരു ഭാരവാഹികൾ

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരു പ്രസിഡണ്ടായി സുരേഷ് കോടൂരിനെയും സെക്രട്ടറിയായി സുദേവന്‍ പുത്തന്‍ചിറയെയും ട്രഷററായി ശാന്തകുമാര്‍ എലപ്പുള്ളിയെയും ബെംഗളൂരു സമ്മേളനം തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി കെ ആര്‍ കിഷോര്‍, എ പി നാരായണന്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരിയെയും…