ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു; നിരവധിപേർക്ക് പരിക്ക്

തൃശൂര്‍ ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടി വിഭാഗത്തിന്‍റെ തിടമ്പേറ്റിയ ആന തൊട്ടിപ്പാള്‍ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. ഇരു ആനകളും പൂരപ്പറമ്പിലൂടെ ഓടി. ആളുകള്‍ ചിതറിയോടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പാപ്പാന്റെ നേര്‍ക്ക്…

പലതവണ മുറിയില്‍വച്ചു നഗ്നനാക്കി റാഗ് ചെയ്തു, പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി; സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോര്‍ട്ട്

പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജെ എസ് സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി ക്രൂര പീഡനത്തിന് ഇരയായതായി ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്‌എഫ്‌ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ നിരന്തരം റാഗിംഗിന് ഇരയാക്കിയത്. ഹോസ്റ്റലില്‍ താമസിക്കാൻ തുടങ്ങിയതു തൊട്ട് എല്ലാ…

കേരളത്തില്‍ ഇന്ന് നാലു ജില്ലകളില്‍ മഴക്ക് സാധ്യത

ശനിയാഴ്ച നാല് ജില്ലകളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാധ്യതയുള്ളത്. കടുത്ത ചൂടിനിടയിലും സംസ്ഥാനത്ത് പലയിടത്തും വെള്ളിയാഴ്ച വേനല്‍ മഴ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച വേനല്‍…

ലോക്സഭ തിരഞ്ഞെടുപ്പ്; നടൻ ഗോവിന്ദ ശിവസേന സ്ഥാനാർഥിയായേക്കും

ലോക്സഭ തിരഞ്ഞെടുപ്പിൽ ബോളിവുഡ് നടൻ ഗോവിന്ദ മുംബൈ നോർത്ത് വെസ്റ്റിൽ ശിവസേന സ്ഥാനാർഥിയായേക്കും. ഗോവിന്ദയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തും. സിറ്റിംഗ് എംപി മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ശിവസേനയുടെ നീക്കം. എംപി ഗജാനന്ത് കീർത്തിക്കറാണ് പിന്മാറിയത്. ഷിന്‍ഡെയുടെ…

ഇന്ന് രാത്രി ഒരുമണിക്കൂര്‍ വൈദ്യുതിവിളക്കുകള്‍ ഓഫ് ചെയ്യാൻ അഭ്യര്‍ഥിച്ച്‌ കെഎസ്‌ഇബി

ഭൗമ മണിക്കൂറായി ആചരിക്കുന്ന ഇന്ന് രാത്രി എട്ടര മുതല്‍ ഒമ്പതര വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്‌ഇബി. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കെഎസ്‌ഇബി ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.…