രാമനഗര ഇനിമുതൽ ബെംഗളൂരു സൗത്ത്; പേരുമാറ്റത്തിനു അംഗീകാരം നൽകി കർണാടക മന്ത്രിസഭ

രാമനഗര ഇനിമുതൽ ബെംഗളൂരു സൗത്ത്; പേരുമാറ്റത്തിനു അംഗീകാരം നൽകി കർണാടക മന്ത്രിസഭ

ബെംഗളൂരു: രാമനഗര ജില്ലയുടെ പേരുമാറ്റാൻ കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു സൗത്ത് എന്നാണ് ജില്ലയ്ക്ക് പുനർനാമകരണം ചെയ്യുക. ബിജെപി-ജെഡിഎസ് സഖ്യത്തിൽ എച്ച്.ഡി.കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രാമനഗര എന്ന പേരിൽ ജില്ല രൂപവത്കരിച്ചത്. രാമനഗര പ്രദേശം പുനർനാമകരണം ചെയ്യപ്പെട്ട ജില്ലയുടെ…
പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചു. ജൂൺ 23 മുതൽ 27 വരെയുള്ള തീയതികളിലാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് മേയ് 27 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ…
ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തില്‍ ഇടം നേടി മലയാളി താരം മുഹമ്മദ് ഇനാന്‍

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തില്‍ ഇടം നേടി മലയാളി താരം മുഹമ്മദ് ഇനാന്‍

തിരുവനന്തപുരം: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു. മലയാളി ലെഗ്‌സ്‌പിന്നർ മുഹമ്മദ് ഇനാനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലും മുഹമ്മദ് ഇനാൻ ടീമിലെത്തിയിരുന്നു.  ഓസ്ട്രേലിയക്കെതിരെയായ അണ്ടർ- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ്…
സംസ്ഥാനത്ത് 88 സ്കൂൾ അധ്യാപകർ പോക്സോ കേസ് പ്രതികൾ,13 അനധ്യാപകർക്കെതിരെയും കേസ്, അച്ചടക്ക നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് 88 സ്കൂൾ അധ്യാപകർ പോക്സോ കേസ് പ്രതികൾ,13 അനധ്യാപകർക്കെതിരെയും കേസ്, അച്ചടക്ക നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്‌സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനകം അച്ചടക്ക നടപടികള്‍ സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ പുതുതായി തുടങ്ങുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം.…
കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത രണ്ടു ദിവസത്തേക്ക് കൂടി കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതിരുന്നു. അടുത്ത രണ്ടു ദിവസത്തേക്ക് കൂടി സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി)…
കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം

കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴുന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം. നിർമ്മാണ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിൻറേതാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കൂടുതല്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും. തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട്…
പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ് (9), മഡിയനിലെ ഹൈദറിൻ്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. അൻവറിൻ്റെ സഹോദരൻ…
ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തും

ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തും

ബെംഗളൂരു: ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ബേസ്മെന്റ് പാർക്കിംഗ് ഉള്ളത് കാരണം നിരവധി വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് പുതിയ നയം…
സല്‍മാന്‍ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമം; ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

സല്‍മാന്‍ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമം; ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റില്‍. ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായിരിക്കുന്നത്. ജിതേന്ദ്ര കുമാര്‍ സിങ്(23), ഇഷ ഛബ്ര(32) എന്നിവരാണ് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. രാവിലെ മുതല്‍ ജിതേന്ദ്രകുമാര്‍ സിങ് നടന്റെ വീടിന്റെ…
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈകോടതി തള്ളി

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈകോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹർജി തള്ളി. ഹൈക്കോടതിയാണ് ഹർജി തള്ളിയത്. കേസില്‍ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ഷോബിന്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ നല്‍കിയ…