കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്‍റെ ഭാര്യക്ക് താല്‍ക്കാലിക ജോലി നല്‍കും

കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്‍റെ ഭാര്യക്ക് താല്‍ക്കാലിക ജോലി നല്‍കും

മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ അക്രമിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. ഗഫൂറിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഗഫൂറിന്റെ ഭാര്യയ്ക്ക് ഉടൻ തന്നെ നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടർന്ന് പ്രദേശത്ത് കനത്ത പ്രതിഷേധമുണ്ടായി. കടുവയുടെ…
സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗമിന് ഇടക്കാല ആശ്വാസം

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗമിന് ഇടക്കാല ആശ്വാസം

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ കർണാടക ഹൈക്കോടതിയിൽ നിന്ന് ഗായകൻ സോനു നിഗത്തിനു ഇടക്കാല ആശ്വാസം. തൽക്കാലം അദ്ദേഹത്തിനെതിരെ യാതൊരു പോലീസ് നടപടിയും സ്വീകരിക്കരുതെന്നും, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അവലഹള്ളി പോലീസ് സ്റ്റേഷനിൽ…
കളിക്കുന്നതിനിടെ വീട്ടിലേക്ക് വീണ പന്ത് തിരികെ നൽകിയില്ല; അധ്യാപകനെ 21കാരൻ ആക്രമിച്ചു

കളിക്കുന്നതിനിടെ വീട്ടിലേക്ക് വീണ പന്ത് തിരികെ നൽകിയില്ല; അധ്യാപകനെ 21കാരൻ ആക്രമിച്ചു

ബെംഗളൂരു: കളിക്കുന്നതിനിടെ വീട്ടിലേക്കുവന്ന ക്രിക്കറ്റ് ബോൾ തിരികെ കൊടുത്തില്ലെന്നാരോപിച്ച് അധ്യാപകന്റെ മുഖത്ത് കുത്തിപ്പരുക്കേൽപ്പിച്ച് 21-കാരൻ. ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. പ്രൈമറി സ്കൂൾ അധ്യാപകനായ രാമപ്പ പുജാരിക്കാണ് (38) മുഖത്ത് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ 21-കാരനായ പവൻ ജാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ…
കാസറഗോഡ് അജ്ഞാത മൃതദേഹം കണ്ടെത്തി

കാസറഗോഡ് അജ്ഞാത മൃതദേഹം കണ്ടെത്തി

കാസറഗോഡ്: പെരിയയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹർ നവോദയ വിദ്യാലയത്തിന് എതിർവശത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധമുയർന്നതോടെ രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.…
സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ദീര്‍ഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധസമരങ്ങള്‍…
വഖഫ് നിയമ ഭേദഗതി: ഹര്‍ജികള്‍ പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി

വഖഫ് നിയമ ഭേദഗതി: ഹര്‍ജികള്‍ പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന്…
വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി

വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി

മാനന്തവാടിയില്‍ വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെ ആണ് വനമേഖലയില്‍ നിന്നും ആര്‍ആര്‍ടി സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ആണ് മറവിരോഗമുള്ള ലീലയെ കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞിരുന്നു.…
തപാല്‍ വോട്ടുകള്‍ പൊട്ടിച്ച്‌ തിരുത്തിയിട്ടുണ്ട്; ജി.സുധാകരന്റെ വെളിപ്പെടുത്തല്‍

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച്‌ തിരുത്തിയിട്ടുണ്ട്; ജി.സുധാകരന്റെ വെളിപ്പെടുത്തല്‍

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച്‌ തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ വെളിപ്പെടുത്തല്‍. ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു സുധാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ''സിപിഎമ്മിന്റെ…
കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; സൈക്കിളില്‍ വന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; സൈക്കിളില്‍ വന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ആലപ്പുഴ അമ്പലപ്പുഴയില്‍ കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം. ആക്സില്‍ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർഥികള്‍ക്ക് പരുക്കേറ്റു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെ…
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫായ സാറ മോള്‍(26) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. TAGS : LATEST…