സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; മെയ്‌ 15ന് ഹാജരാകാൻ സോനു നിഗത്തിന് സമൻസ്

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; മെയ്‌ 15ന് ഹാജരാകാൻ സോനു നിഗത്തിന് സമൻസ്

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ മെയ്‌ 15ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗായകൻ സോനു നിഗത്തിനു ബെംഗളൂരു സിറ്റി പോലീസ് സമൻസ് അയച്ചു. ഇതേദിവസം തന്നെ സോനു നിഗമനം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ…
ബെംഗളൂരു വിമാനത്താവള റോഡിനു സമീപം ബസ് മറിഞ്ഞ് അപകടം; എട്ട് പേർക്ക് പരുക്ക്

ബെംഗളൂരു വിമാനത്താവള റോഡിനു സമീപം ബസ് മറിഞ്ഞ് അപകടം; എട്ട് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഹൈവേ ഡെവലപ്പർ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് സ്ഥാപനമായ അശോക ബിൽഡ്കോൺ ലിമിറ്റഡിലെ 35 ജീവനക്കാരുമായി നഗരത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.…
വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു

വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു

ബെംഗളൂരു: വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു. ദാവൻഗെരെ ഹെബ്ബാൾ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ജില്ലാ സായുധ റിസർവ് (ഡിഎആർ) ഉദ്യോഗസ്ഥനായ രാമപ്പ പൂജാർ (27) ആണ് മരിച്ചത്. വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ലോറി രാമപ്പയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.…
 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ നിര്‍ദേശം; ഡല്‍ഹിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ നിര്‍ദേശം; ഡല്‍ഹിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷനിലെ പാക് ഉദ്യോഗസ്ഥനെതിരെ നടപടി. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. അതേസമയം എന്താണ്…
എഞ്ചിൻ ഓയിൽ വെയർഹൗസിൽ തീപ്പിടുത്തം; 30 കോടിയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്‌

എഞ്ചിൻ ഓയിൽ വെയർഹൗസിൽ തീപ്പിടുത്തം; 30 കോടിയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്‌

ബെംഗളൂരു: എഞ്ചിൻ ഓയിൽ വെയർഹൗസിൽ വൻ തീപ്പിടുത്തം. നെലമംഗലയ്ക്കടുത്തുള്ള അടകമാരനഹള്ളിയിലുള്ള ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ വെയർഹൗസിലാണ് തീപിടുത്തമുണ്ടായത്. ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ സൂക്ഷിച്ചിരുന്ന കൃഷ്ണപ്പയുടെ ഉടമസ്ഥതയിലുള്ള വെയർഹൗസിലാണ് അപകടം. ഗോഡൗണിൽ നിന്നാണ് സംസ്ഥാനത്തെ മിക്കയിടങ്ങളിലും എഞ്ചിൻ ഓയിൽ വിതരണം…
മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്‌ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാളെ നാല്…
മംഗളൂരു വാട്ടർ മെട്രോ പദ്ധതിക്ക് കർണാടക ജലഗതാഗത അതോറിറ്റിയുടെ അംഗീകാരം

മംഗളൂരു വാട്ടർ മെട്രോ പദ്ധതിക്ക് കർണാടക ജലഗതാഗത അതോറിറ്റിയുടെ അംഗീകാരം

ബെംഗളൂരു: മംഗളൂരു വാട്ടർ മെട്രോ പദ്ധതിക്ക് കർണാടക ജലഗതാഗത അതോറിറ്റിയുടെ അംഗീകാരം. വാട്ടർ മെട്രോയുടെ വിശദമായ പദ്ധതി റിപ്പോർട്ടിനായി (ഡിപിആർ) ടെൻഡറുകൾ ക്ഷണിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി അതോറിറ്റി പറഞ്ഞു. പദ്ധതി പൂർത്തിയായാൽ മംഗളൂരു വാട്ടർ മെട്രോ, ടൂറിസം മേഖലയ്ക്ക് വലിയ മാറ്റങ്ങൾ…
കശ്മീര്‍: മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

കശ്മീര്‍: മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ - പാക് വെടിനിർത്തലുമായി ബന്ധപ്പെട്ട് അവകാശവാദങ്ങൾ ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ചര്‍ച്ച…
ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർഥി സുഹൃത്തിനെ കൊലപ്പെടുത്തി

ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർഥി സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഏഴാം ക്ലാസ്സ് വിദ്യാർഥി സഹപാഠിയെ കൊലപ്പെടുത്തി. ഹുബ്ബള്ളിയിലാണ് സംഭവം. ഗുരുസിദ്ധേശ്വര നഗറിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് (15) മരിച്ചത്. ഗെയിം കളിക്കുന്നതിനിടെ നിസ്സാര തർക്കത്തിന്‍റെ പേരിലാണ് ഏഴാം ക്ലാസുകാരൻ ചേതനെ കുത്തിക്കൊലപ്പെടുത്തിയത്. കുറ്റാരോപിതനായ…
മൂന്ന് വിദ്യാര്‍ഥികളെ കാണാതായി; ട്രെയിനില്‍ കയറി പോയതായി സംശയം

മൂന്ന് വിദ്യാര്‍ഥികളെ കാണാതായി; ട്രെയിനില്‍ കയറി പോയതായി സംശയം

കൊച്ചിയിൽ മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പോലീസ് തെരച്ചില്‍ തുടങ്ങിയത്. മൂവരും ട്രെയിനില്‍ കയറി പോയെന്ന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ…