കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ്‌ 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ബെംഗളൂരു അർബനിലും തീരദേശ ജില്ലകളിലും മെയ്‌…
കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു

കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി (34) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഉഡുപ്പിയിൽ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉഡുപ്പിയിലെ മിയാറിൽ സുഹൃത്തിന്റെ മെഹന്ദിക്കിടെ മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുകായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ രാകേഷ് പൂജാരിയെ…
തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് ലേസര്‍ ആക്രമണം മൂലം; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് ലേസര്‍ ആക്രമണം മൂലം; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തൃശൂർ: തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് ലേസർ ആക്രമണം മൂലമെന്ന് പാറമേക്കാവ് ദേവസ്വം. പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചു. ഇതാണ് ആന ഓടാൻ കാരണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേസർ…
ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ അതീവ ജാഗ്രത നിർദേശം

ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: ഇന്ത്യ - പാക് സംഘർഷസാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിൽ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ച് സർക്കാർ. സംസ്ഥാനത്തെ സെൻസിറ്റീവ് പ്രദേശങ്ങളെക്കുറിച്ച് ഇന്റലിജൻസ് വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായും ഇതനുസരിച്ച് സുരക്ഷ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായും ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. സർക്കാർ…
സിഐടിയു പ്രവര്‍ത്തകന്‍ ഷമീറിനെ വെട്ടിക്കൊന്ന കേസ്; ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

സിഐടിയു പ്രവര്‍ത്തകന്‍ ഷമീറിനെ വെട്ടിക്കൊന്ന കേസ്; ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

തൃശൂര്‍: സിഐടിയു പ്രവർത്തകനെ വധിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. സിഐടിയു തൊഴിലാളിയായ കാളത്തോട് നാച്ചുവിനെ (ഷമീര്‍-39) വധിച്ച കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും വിധിച്ചത്. ഒന്ന്…
നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ ഹോളാൽകെരെ ടൗണിൽ കനിവ് ആഞ്ജനേയ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശികളായ സുനിത (34), ശ്യാം (17), ശിവു (55) എന്നിവരാണ് മരിച്ചത്. ആന്ധ്രയിലെ…
നമ്മ മെട്രോ ബ്ലൂ ലൈൻ അടുത്ത രണ്ടു വർഷത്തോടെ തുറക്കും

നമ്മ മെട്രോ ബ്ലൂ ലൈൻ അടുത്ത രണ്ടു വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027-ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. സെൻട്രൽ സിൽക്ക് ബോർഡിനെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതാണ് ലൈൻ. ഔട്ടർ റിംഗ് റോഡിലൂടെയാണ് ബ്ലൂ ലൈൻ കടന്നു പോകുന്നത്. ഈ പ്രദേശത്ത് നിരവധി ഐടി…
ഒന്നാംക്ലാസിലേക്ക്​ പ്രവേശനപരീക്ഷ നടത്തുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കും -മന്ത്രി വി. ശിവൻകുട്ടി

ഒന്നാംക്ലാസിലേക്ക്​ പ്രവേശനപരീക്ഷ നടത്തുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കും -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാം ക്ളാസിൽ പ്രവേശനം നേടുന്നതിനായി എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് വൺ പ്രവേശനത്തിന് യാതൊരുവിധത്തിലുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കാനായി ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി…
പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പഹൽഗാം ഭീകരാക്രമണ സമയത്ത് സൗദിയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം പാതിയിൽ…
കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു

ബെംഗളൂരു: ഉഡുപ്പി ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ ഷിർവയിലെ ഇർമിജി പള്ളിക്ക് സമീപമാണ് സംഭവം. ബെൽമാനിൽ നിന്ന് ഷിർവയിലേക്ക് പോകുകയായിരുന്ന കാർ റോഡരികില്‍ നില്‍ക്കുക്കുകയായിരുന്ന ലീന മത്യാസിനെ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ…