രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന തരത്തിൽ ടി വി ചാനലുകളിൽ വന്നത് വ്യാജ വാർത്ത. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ട്വീറ്റിലൂടെ പിഐബി അറിയിച്ചു.…
ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ; ബെംഗളൂരുവിൽ തിരംഗ യാത്ര സംഘടിപ്പിക്കാനൊരുങ്ങി ബിബിഎംപി

ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ; ബെംഗളൂരുവിൽ തിരംഗ യാത്ര സംഘടിപ്പിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ സായുധ സേന നടത്തിയ പ്രതികാര നടപടിയായ ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ പ്രഖ്യാപിച്ച് ബിബിഎംപി. ബെംഗളൂരുവിൽ നാളെ തിരംഗ യാത്ര (ഫ്ലാഗ് മാർച്ച്) സംഘടിപ്പിക്കുമെന്ന് ബിബിഎംപി അറിയിച്ചു. മാർച്ച് കെആർ സർക്കിളിൽ നിന്ന് ആരംഭിച്ച് ചിന്നസ്വാമി ക്രിക്കറ്റ്…
ബെംഗളൂരുവിലെ ആറ് മെട്രോ സ്റ്റേഷനുകളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിച്ചു

ബെംഗളൂരുവിലെ ആറ് മെട്രോ സ്റ്റേഷനുകളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് മെട്രോ സ്റ്റേഷനുകളിൽ എഐ അധിഷ്ഠിത സിസിടിവി കാമറകൾ സ്ഥാപിച്ചു. ബൈയപ്പനഹള്ളിക്കും എംജി റോഡിനും ഇടയിലുള്ള ആറ് സ്റ്റേഷനുകളിലാണ് കാമറകൾ സ്ഥാപിച്ചത്. നൂതന നിരീക്ഷണ സംവിധാനം, സ്റ്റേഷന്റെ ഉൾഭാഗങ്ങൾക്കപ്പുറം ചുറ്റുമുള്ള പ്രദേശങ്ങളുടെ തുടർച്ചയായ നിരീക്ഷണവും സാധിക്കും. മെട്രോ സ്റ്റേഷനുകൾക്ക്…
സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു

സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളിലും ലോകായുക്ത റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, യാദ്ഗിർ, ദാവണഗെരെ എന്നീ നാല് ജില്ലകളിലായി പത്തിലേറെ ഇടങ്ങളിലാണ്  റെയ്ഡ് നടത്തിയത്. കോലാർ എഡിഎൽആർ സർവേ സൂപ്പർവൈസർ ജി. സുരേഷ്…
എടരിക്കോട് മമ്മാലിപ്പടിയിൽ നിയന്ത്രണംവിട്ട ട്രെയ്ലർലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു; പിഞ്ചുകുഞ്ഞും വ്യാപാരിയും മരിച്ചു, 28 പേർക്ക് പരുക്ക്

എടരിക്കോട് മമ്മാലിപ്പടിയിൽ നിയന്ത്രണംവിട്ട ട്രെയ്ലർലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു; പിഞ്ചുകുഞ്ഞും വ്യാപാരിയും മരിച്ചു, 28 പേർക്ക് പരുക്ക്

കോട്ടക്കല്‍ (മലപ്പുറം): എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. 28 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികനായ ഒതുക്കുങ്ങല്‍ പുത്തൂര്‍ പള്ളിപ്പുറം വടക്കേതില്‍ മുഹമ്മദലി (ബാവ-47), കാറില്‍ സഞ്ചരിച്ച കുടുംബത്തിലെ ഒന്നരവയസുകാരി എന്നിവരാണ് മരണപ്പെട്ടത്. പണി നടന്നുകൊണ്ടിരിക്കുന്ന…
പാക് ആക്രമണം; ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിർത്തിവെച്ചു

പാക് ആക്രമണം; ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിർത്തിവെച്ചു

ജമ്മു കശ്മീര്‍ മേഖലയില്‍ പാക് ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഐപിഎൽ മത്സരം നിർത്തിവെച്ചു. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണ് നിര്‍ത്തിവെച്ചത്. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണകാണുകയായിരുന്നു. പിന്നീട് സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത…
പാകിസ്ഥാന് വീണ്ടും തിരിച്ചടി; ക്വറ്റ പിടിച്ചെടുത്തതായി ബലൂച് ലിബറേഷന്‍ ആര്‍മി

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ക്വറ്റ പിടിച്ചെടുത്തതായി ബലൂച് ലിബറേഷന്‍ ആര്‍മി

ഇന്ത്യന്‍ ആക്രമണത്തിന് പുറമേ ആഭ്യന്തരമായും പാകിസ്ഥാന് തിരിച്ചടി. ക്വറ്റ പിടിച്ചെടുത്തുവെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎൽഎ) പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്ഥാന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്ന വാര്‍ത്ത…
തിരിച്ചടിയില്‍ നടുങ്ങി പാകിസ്ഥാന്‍; ലഹോറും ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യന്‍ ആക്രമണം

തിരിച്ചടിയില്‍ നടുങ്ങി പാകിസ്ഥാന്‍; ലഹോറും ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യന്‍ ആക്രമണം

ന്യൂഡല്‍ഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് പാകിസ്ഥാൻ നടത്തിയ മിസൈല്‍ ആക്രമണനീക്കത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലുള്‍പ്പെടെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളുമെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ലാഹോറിലും സിയാല്‍കോട്ടിലും കറാച്ചിയിലും ഇന്ത്യയുടെ ആക്രമണത്തെത്തുടർന്ന് സ്‌ഫോടനങ്ങള്‍…
റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ; യുഎസില്‍ നിന്നുള്ള ആദ്യ പോപ്പ്

റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ; യുഎസില്‍ നിന്നുള്ള ആദ്യ പോപ്പ്

വത്തിക്കാൻ സിറ്റി : റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് (ലിയോ പതിനാലാമൻ) ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. സെൻ്റ് പീറ്റേ‍ഴ്സ് ബസലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.…
വെളുത്ത പുക ഉയര്‍ന്നു; പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തു

വെളുത്ത പുക ഉയര്‍ന്നു; പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തു

വത്തിക്കാൻ: വെളുത്ത പുക കണ്ടു. കത്തോലിക്ക സഭയുടെ പുതിയ ഇടയനെ തിരഞ്ഞെടുത്തു. കോൺക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തിരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു. പുതിയ പാപ്പ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ…