കള്ളപ്പണം വെളുപ്പിക്കല്‍: എഎപി നേതാവ് സത്യേന്ദര്‍ ജെയിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍: എഎപി നേതാവ് സത്യേന്ദര്‍ ജെയിന് ജാമ്യം

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ അറസ്റ്റിലായ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡല്‍ഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിന് ജാമ്യം. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയാണ് ജെയിന് ജാമ്യം നല്‍കിയത്. കഴിഞ്ഞ 18 മാസമായി ജെയിൻ ജയിലില്‍ കഴിയുകയായിരുന്നു. 2022 മേയിലാണ്…
ശൈശവ വിവാഹങ്ങള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കും: സുപ്രീംകോടതി

ശൈശവ വിവാഹങ്ങള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കും: സുപ്രീംകോടതി

ന്യൂഡൽഹി: ഒരു വ്യക്തിനിയമവും ശൈശവ വിവാഹ നിരോധന നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി. ശൈശവ വിവാഹങ്ങള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതായും കോടതി വ്യക്തമാക്കി. രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ തടയുന്നതിനായുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ചീഫ് ജസ്റ്റിസ്…
കൊല്‍ക്കത്തയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു

കൊല്‍ക്കത്തയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. സംഭവത്തില്‍ ഐസിയുവിലായിരുന്ന രോഗി മരിച്ചു. ഇന്ന് രാവിലെയാണ് ഇസ്‌ഐ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായത്. 80ഓളം പേരെ രക്ഷിച്ച്‌ പുറത്തെത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി അധികൃതര്‍ വിലയിരുത്തുന്നത്. ആശുപത്രിയുടെ താഴത്തെ നിലയിലെ വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്.…
‘അഞ്ചു കോടി രൂപ നല്‍കണം, അല്ലെങ്കില്‍ ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശം ഗതി വരും’; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

‘അഞ്ചു കോടി രൂപ നല്‍കണം, അല്ലെങ്കില്‍ ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശം ഗതി വരും’; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

മുംബൈ: ബോളിവുഡ് നടൻ സല്‍മാൻ ഖാന് വീണ്ടും വധഭീഷണി. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്‌സ് ആപ്പ് വഴിയാണ്…
അസമില്‍ എക്‌സ്പ്രസ്‌ ട്രെയിനിന്റെ 8 കോച്ചുകള്‍ പാളം തെറ്റി; പിന്നില്‍ അട്ടിമറിയെന്ന് സംശയം

അസമില്‍ എക്‌സ്പ്രസ്‌ ട്രെയിനിന്റെ 8 കോച്ചുകള്‍ പാളം തെറ്റി; പിന്നില്‍ അട്ടിമറിയെന്ന് സംശയം

മുംബൈ: അഗർത്തല - മുംബൈ ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അസമിലെ ദിബലോംഗ് സ്റ്റേഷന് സമീപം പാളം തെറ്റി. ട്രെയിനിൻ്റെ പവർ കാറും എഞ്ചിനും ഉള്‍പ്പെടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. ഇന്ന് രാവിലെയാണ്…
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

ധാക്ക: ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബംഗ്ലാദേശ് ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ ആണ് ഹസീനയ്ക്കും അവാമി ലീഗ് പാർട്ടി മുൻ ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ഖദാറിനും മറ്റ്…
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി 60 ദിവസം മുമ്പ് മാത്രം; റിസര്‍വേഷൻ നയം മാറ്റി ഇന്ത്യൻ റെയില്‍വേ

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി 60 ദിവസം മുമ്പ് മാത്രം; റിസര്‍വേഷൻ നയം മാറ്റി ഇന്ത്യൻ റെയില്‍വേ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ് നിയമത്തില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ. ട്രെയിൻ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്ന ദിവസത്തിന് 60 ദിവസം മുന്‍പ് മാത്രമായിരിക്കും ഇനി മുതല്‍ യാത്രക്കാര്‍ക്ക് മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. നേരത്തെ, 120 ദിവസത്തിന് മുന്‍പ് ടിക്കറ്റ്…
ബീഹാറിലെ വിഷ മദ്യദുരന്തം; മരണസംഖ്യ 25 ആയി

ബീഹാറിലെ വിഷ മദ്യദുരന്തം; മരണസംഖ്യ 25 ആയി

ബീഹാർ: ബീഹാറിലെ വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. സിവാൻ, സരൺ എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യം 6 പേരായിരുന്നു മരിച്ചത്. പിന്നീട് ചികിത്സയിലുള്ള 19 കൂടി മരണപ്പെടുകയായിരുന്നു. പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സിവാനിൽ വ്യാജമദ്യം കഴിച്ച്…
ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ടും ഡാന്‍സും; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ടും ഡാന്‍സും; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 13-കാരന്‍ സമര്‍ ബില്ലോറാണ് മരിച്ചത്. ഒരു പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി സമറിന്റെ വീടിനടുത്ത് ഡിജെ പരിപാടി നടന്നിരുന്നു. വീടിന് പുറത്ത് ആളുകൾ നൃത്തം…
സുഹൃത്തിനോടുള്ള പക വീട്ടാൻ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; 17കാരൻ അറസ്റ്റിൽ

സുഹൃത്തിനോടുള്ള പക വീട്ടാൻ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; 17കാരൻ അറസ്റ്റിൽ

മുംബൈ: മുംബൈയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായ കേസില്‍ പതിനേഴുകാരന്‍ പിടിയില്‍. ഛത്തീസ്ഗഡില്‍നിന്നാണ് കൗമാരക്കാരനെ പിടികൂടിയത്. സുഹൃത്തിനോട് പകരം വീട്ടാനായി സമൂഹമാധ്യമങ്ങളിൽ സുഹൃത്തിന്‍റെ പേരിൽ നിർമിച്ച വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് ബോംബ് ഭീഷണി നൽകിയിരുന്നത്. ഭീഷണി സന്ദേശം മൂലം വിമാനങ്ങൾ കാനഡ ഉൾപ്പടെയുള്ള…