വീണ്ടും റെയില്‍വേ ട്രാക്കില്‍‌ ഗ്യാസ് സിലിണ്ടര്‍

വീണ്ടും റെയില്‍വേ ട്രാക്കില്‍‌ ഗ്യാസ് സിലിണ്ടര്‍

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഉത്തരാഖണ്ഡ‍ിലെ റൂർക്കിയിലെ ദന്ധേര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കാലി സിലിണ്ടറാണ് കണ്ടെത്തിയത്. സംഭവത്തില്‍ അട്ടിമറിശ്രമമാണോ എന്നതടക്കം പരിശോധിച്ചുവരികയാണ്. ഇതുവഴിയെത്തിയ ചരക്കു ട്രെയിന്‍റെ ലോക്കോപൈലറ്റാണ് സിലിണ്ടർ കണ്ടെത്തിയത്.…
മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം, സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നൽകരുത്: ദേശീയ ബാലാവകാശ കമ്മീഷന്‍

മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം, സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നൽകരുത്: ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി:മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. എന്‍.സി.പി.സി.ആര്‍…
ബാബ സിദ്ധിഖിയുടെ വധത്തിന് പിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ് എന്ന് സംശയം; ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ

ബാബ സിദ്ധിഖിയുടെ വധത്തിന് പിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ് എന്ന് സംശയം; ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായിരുന്ന ബാബ സിദ്ധിഖിയെ വെടിവച്ചുകൊന്നതിനുപിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ്ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോകുന്നതും. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കർനൈൽ സിംഗ്, ധരംരാജ് കശ്യപ്…
ജാതി സെന്‍സസ് നടപ്പിലാക്കാൻ തെലങ്കാന; ഉത്തരവിറക്കി സര്‍ക്കാര്‍

ജാതി സെന്‍സസ് നടപ്പിലാക്കാൻ തെലങ്കാന; ഉത്തരവിറക്കി സര്‍ക്കാര്‍

ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍. ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെന്‍സസ് ആരംഭിച്ച സംസ്ഥാനങ്ങള്‍. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി…
മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായ ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു. വയറ്റിലും നെഞ്ചിനും വെടിയേറ്റ അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി 9.15 നും 9.20നും ഇടയിൽ അദ്ദേഹത്തിന്റെ ഓഫീസിന് സമീപമായിരുന്നു…
പ്രൊഫസര്‍ ജി.എൻ. സായിബാബ അന്തരിച്ചു

പ്രൊഫസര്‍ ജി.എൻ. സായിബാബ അന്തരിച്ചു

ഹൈദരാബാദ്: ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രഫസർ ജി.എൻ. സായിബാബ അന്തരിച്ചു. ഡല്‍ഹി സർവകലാശാലയിലെ മുൻ അധ്യാപകനാണ് അദ്ദേഹം. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അദ്ദേഹത്തെ 10 വർഷം ജയിലില്‍ അടച്ചിരുന്നു. തുടർന്ന് സായിബാബ വലിയ നിയമയുദ്ധത്തിലൂടെ പുറത്തെത്തി.…
തമിഴ്നാട് ട്രെയിൻ അപകടം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

തമിഴ്നാട് ട്രെയിൻ അപകടം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ബെംഗളൂരു: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്രെയിൻ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു. ഒഡിഷയിലെ ബാലസോർ തീവണ്ടി ദുരന്തത്തോടാണ് തമിഴ്നാട്ടിലെ ട്രെയിൻ അപകടത്തെ…
നിര്‍മാണത്തിലുള്ള കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് അപകടം; ഏഴ് മരണം

നിര്‍മാണത്തിലുള്ള കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് അപകടം; ഏഴ് മരണം

ഗുജറാത്തില്‍ നിര്‍മാണത്തിലുള്ള സ്വകാര്യ കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് ഏഴ് മരണം. കൂടുതല്‍ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജസല്‍പൂര്‍ ഗ്രാമത്തിലെ സ്റ്റീല്‍ ഐനോക്‌സ് സ്റ്റെയിന്‍ലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയില്‍ ഭൂഗര്‍ഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. വലിയ കുഴി…
മനുഷ്യനെ ആക്രമിച്ച നരഭോജി പുലി ചത്ത നിലയില്‍

മനുഷ്യനെ ആക്രമിച്ച നരഭോജി പുലി ചത്ത നിലയില്‍

ഉദയ്പൂരില്‍ നരഭോജിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് പുലിയെ ഉദയ്പൂരിന് സമീപമുള്ള കമോല്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. കർഷകനായ ദേവറാം എന്നയാളെ പുലി ആക്രമിച്ചിരുന്നു. ഇയാളുടെ വീടിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്. മൂർച്ചയേറിയ…
തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിച്ച് അപകടം; കോച്ചുകൾക്ക് തീപ്പിടിച്ചു

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിച്ച് അപകടം; കോച്ചുകൾക്ക് തീപ്പിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. മൈസൂരു - ദർഭംഗ എക്സ്പ്രസും (12578) ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. തമിഴ്നാട് തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിലാണ് അപകടം. ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ…