പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് തിരുപ്പൂരിലെ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചു പൊന്നമ്മാൾ നഗറിലാണ് സംഭവം. അഞ്ച് വീടുകൾക്ക് കേടുപാടുകളുണ്ടായി. മരിച്ചവരിൽ ഒരു…
ജമ്മു കശ്മീരില്‍ ബിജെപിയെ തകര്‍ത്ത് ഇന്ത്യാ സഖ്യം; 90 അംഗ നിയമസഭയില്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം

ജമ്മു കശ്മീരില്‍ ബിജെപിയെ തകര്‍ത്ത് ഇന്ത്യാ സഖ്യം; 90 അംഗ നിയമസഭയില്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം

പതിറ്റാണ്ടിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഐഎം സഖ്യത്തിന് 49 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം. ബിജെപി 29 സീറ്റില്‍ ഒതുങ്ങി. 42 സീറ്റുമായി നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും…
ജുലാന മണ്ഡലത്തില്‍ വിജയിച്ച്‌ ഗുസ്തിതാരം വിനേഷ് ഫോഗട്ട്

ജുലാന മണ്ഡലത്തില്‍ വിജയിച്ച്‌ ഗുസ്തിതാരം വിനേഷ് ഫോഗട്ട്

ഹരിയാനയിലെ ജുലാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും മുൻ ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് വിജയിച്ചു. 6140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്‍റെ ജയം. ആം ആദ്മി പാർട്ടിയുടെ കവിത ദലാലായിരുന്നു ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാനയില്‍ വിനേഷിന്റെ എതിരാളി. ബി.ജെ.പി…
ഷൂട്ടിങ്ങിനിടെ അപകടം; ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് പരുക്ക്

ഷൂട്ടിങ്ങിനിടെ അപകടം; ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് പരുക്ക്

മുംബൈ: പാൻ-ഇന്ത്യൻ ചിത്രമായ ഗൂഡാചാരി 2 ല്‍ ആദിവി ശേഷിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക് പരുക്ക്. താരത്തിന്റെ പിആർ ടീമാണ് വിവരം പുറത്തുവിട്ടത്. പരുക്ക് സാരമുള്ളതല്ലെന്നും പിആർ ടീം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിനായി ആക്ഷൻ സീനില്‍ അഭിനയിക്കുമ്പോഴായിരുന്നു അപകടം…
ഹരിയാനയിൽ വീണ്ടും ബിജെപി; ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്യം മുന്നില്‍

ഹരിയാനയിൽ വീണ്ടും ബിജെപി; ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്യം മുന്നില്‍

ന്യൂഡൽഹി: ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലമായ ആദ്യഘട്ട ഫലസൂചനകളും മറികടന്ന് അപ്രതീക്ഷിത ട്വിസ്റ്റ് നടത്തി ബിജെപി. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കണക്കുകൾ പുറത്തുവരുമ്പോൾ ബിജെപി കേവലഭൂരിപക്ഷവും കടന്ന് 48 സീറ്റിലും കോൺഗ്രസ് 36 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. സംസ്ഥാനത്ത് നിർണായകമാകുമെന്ന്…

ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്; ലീഡ് ഉയർത്തി ബിജെപി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ ഹരിയാനയിൽ ആദ്യം കോൺഗ്രസ് ലീഡ് ഉയർത്തിയെങ്കിലും പിന്നാലെ താഴ്ന്നു. നേരത്തെ തന്നെ ആഘോഷങ്ങൾ ആരംഭിച്ച കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ നിരാശയിലാണ്. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ മണിക്കൂറിൽ ഹരിയാനയിലെ ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം…
ഒരുവർഷത്തിനിടെ 10,644 പരാതികൾ; ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ച് കേന്ദ്രം

ഒരുവർഷത്തിനിടെ 10,644 പരാതികൾ; ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി: ഒല ഇലക്ട്രിക്കിന്റെ സർവീസുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനിടെ 10,644 പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ കമ്പനിക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് (സിസിപിഎ) ഒല ഇലക്ട്രിക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്. സേവനത്തിലെ പോരായ്മ, തെറ്റിദ്ധരിപ്പിക്കുന്ന…
രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ടാറ്റാ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയെ (86)ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന്  മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണവിഭാഗത്തിലാണ്. വാർദ്ധക്യ സഹജമായ ആരോഗ്യ പരിശോധനകളാണ് സംഭവിച്ചിരിക്കുന്നതെന്ന് കുടുംബം അറിയിച്ചു. ആശങ്കപ്പെടേണ്ടെന്നും ആരും തെറ്റായ വാർത്തകൾ…
ജമ്മുകശ്മീർ, ഹരിയാന തിരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം, എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

ജമ്മുകശ്മീർ, ഹരിയാന തിരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം, എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: ഹരിയാനയിലെയും ജമ്മുകശ്‌മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ടുമണിയോടെ വോട്ടണൽ ആരംഭിക്കും. മൂന്ന് ഘട്ടമായി തിരരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിൽ 63% പോളിങ്ങും ഹരിയാനയിൽ 65 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷമുള്ള ആദ്യ…
കൊല്‍ക്കത്ത ബലാത്സംഗക്കൊല; കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

കൊല്‍ക്കത്ത ബലാത്സംഗക്കൊല; കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സഞ്ജയ് റോയ് മാത്രമാണ് കേസിലെ പ്രതി. കൂട്ടബലാത്സം ഗം സംബന്ധിച്ച്‌ കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. ഓഗസ്റ്റ് ഒമ്പതിന് ഡോക്ടര്‍ ഉറങ്ങാന്‍ പോയ…