വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തിയാണ് ഇരുവരും ഔദ്യോഗികമായി പാർട്ടി അംഗത്വമെടുത്തത്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി വിനേഷ് ഫോഗട്ട്‌ റെയില്‍വേയിലെ ജോലി രാജിവെച്ചു. ജോലിയില്‍ നിന്ന് രാജിവച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ അറിയിച്ചത്.…
കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മ്മാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശില്‍പ്പ ഷിൻഡെ

കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മ്മാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശില്‍പ്പ ഷിൻഡെ

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയില്‍ ചർച്ചയാവുന്നതിനിടെ ബോളിവുഡ് സംവിധായകനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ശില്‍പ ഷിൻഡെ. സിനിമാ രംഗത്തേക്ക് വന്ന ആദ്യനാളുകളിലെ അനുഭവമാണ് താരം പങ്കുവയ്‌ക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ ഒരു നിർമാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും…
കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളി സിബിഐ. നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രതിയില്‍നിന്നു ശേഖരിച്ച…
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. ജഡേജയുടെ ഭാര്യയും ജാംനഗർ എംഎൽഎയുമായ റിവാബ ജഡേജയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയുടെ നേതൃത്വത്തിൽ ബിജെപി അംഗത്വ കാമ്പെയിന് ഡൽഹിയിൽ…
തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തെലങ്കാനയില്‍ മാവോയിസ്റ്റുകളുമായി പോലീസിന്റെ ഏറ്റുമുട്ടല്‍. കോതഗുഡം ജില്ലയിലെ ഭാദ്രാദ്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ കരകഗുഡേം മണ്ഡലിലുള്ള രഘുനാഥപാലത്തിന് സമീപമായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിലൊരാളുടെ നില ഗുരുതരമാണ്.…
കഴുത്തില്‍ കെട്ടിത്തൂക്കിയ പരാതികളുമായി കളക്‌ട്രേറ്റില്‍ ഇഴഞ്ഞെത്തി വയോധികൻ; വൈറലായി വീഡിയോ

കഴുത്തില്‍ കെട്ടിത്തൂക്കിയ പരാതികളുമായി കളക്‌ട്രേറ്റില്‍ ഇഴഞ്ഞെത്തി വയോധികൻ; വൈറലായി വീഡിയോ

കളക്ടറേറ്റിലേക്ക് പരാതികള്‍ കഴുത്തില്‍ കെട്ടിതൂക്കി ഇഴഞ്ഞെത്തി വയോധികന്‍. മധ്യപ്രദേശിലെ നീമുച്ചിലില്‍ കളക്ടറേറ്റിലേക്കാണ് വേറിട്ട പ്രതിഷേധവുമായി വയോധികനെത്തിയത്. അഴിമതിക്കെതിരായ തന്റെ പരാതികള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ രേഖകള്‍ കഴുത്തില്‍ തൂക്കിയിട്ട് റോഡിലൂടെ ഇഴഞ്ഞാണ് പരാതിക്കാരന്‍ കളക്ടറേറ്റില്‍ എത്തിയത്. വയോധികന്റെ വിഡിയോ സാമൂഹിക…
യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടില്‍ യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ്, ഭർതൃമാതാവ്, ഭർതൃസഹോദരൻ, ഇവരുടെ ബന്ധു എന്നിവരെയാണ് ഊട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 24നാണ് ആഷിക പർവീണിനെ…
ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ; ബില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാള്‍

ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ; ബില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാള്‍

മുഖ്യമന്ത്രി മമതാ ബാനർജി അവതരിപ്പിച്ച ബലാത്സംഗ വിരുദ്ധ ബില്‍ നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാള്‍. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബില്ലില്‍ ഭേദഗതി നിർദേശിച്ചെങ്കിലും സഭ അംഗീകരിച്ചില്ല. കൊല്‍ക്കത്തയിലെ ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി…
ഛത്തിസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ബസ്തർ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തില്‍ രാവിലെ 10.30 ഓടെയാണ് സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതെന്ന് ബസ്തർ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറല്‍…
സാങ്കേതിക തകരാര്‍; കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി: 3പേരെ കാണാതായി

സാങ്കേതിക തകരാര്‍; കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി: 3പേരെ കാണാതായി

ന്യൂഡൽഹി: രക്ഷാദൗത്യത്തിനിടെ അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാര്‍ഡ് (ഐസിജി) അംഗങ്ങളെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐജിസി അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്നു 45 കിലോമീറ്റര്‍ അകലെ ടാങ്കറിനുളളില്‍ പരുക്കേറ്റു കിടക്കുന്ന കോസ്റ്റ് ഗാര്‍ഡ്…