മോദി പോളണ്ടിലേക്ക്; 45 വര്‍ഷത്തിന് ശേഷം എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

മോദി പോളണ്ടിലേക്ക്; 45 വര്‍ഷത്തിന് ശേഷം എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്- ഉക്രൈൻ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാർഷിക ആഘോഷങ്ങളില്‍ മോദി ഭാഗമാകും. പോളണ്ട് പ്രസിഡന്റ്…
വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ

വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് സംഭവം. ഷിർദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസില്‍ ആണ് കുടുംബം യാത്ര ചെയ്തിരുന്നത്. കുടുംബം ഇന്ത്യൻ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു.…
വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്ക്? ഹരിയാന തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്ക്? ഹരിയാന തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ഭാരപരിശോധനയിൽ പരാജയപ്പെട്ട് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെടുകയും പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്ത ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന് അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.…
രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് മത്സരിക്കും

രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് മത്സരിക്കും

ന്യൂഡൽഹി: ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർത്ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും…
ട്രാഫിക് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു; വീഡിയോ

ട്രാഫിക് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു; വീഡിയോ

നോ പാർക്കിങ് സോണില്‍ പാർക്ക് ചെയ്തതിന് ട്രാഫിക് പോലീസുകാർ പിഴ ചുമത്തിയതിനെ തുടർന്ന് പ്രകോപിതനായ ഡ്രൈവർ സ്വന്തം ടെമ്പോയ്ക്ക് തീവച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പിഴയിട്ടതിനെചൊല്ലി പോലീസുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ വാഹനത്തിന് തീവച്ചത്. उत्तर प्रदेश : जिला…
മദ്യനയ അഴിമതി: സുപ്രീംകോടതി കെ കവിതയുടെ ജാമ്യാപേക്ഷ 27 ലേക്ക് മാറ്റി

മദ്യനയ അഴിമതി: സുപ്രീംകോടതി കെ കവിതയുടെ ജാമ്യാപേക്ഷ 27 ലേക്ക് മാറ്റി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി 27ന് പരിഗണിക്കാനായി മാറ്റി. കവിതയുടെ ജാമ്യാപേക്ഷയില്‍ 22നകം മറുപടി നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അറിയിച്ചിട്ടുണ്ട്. കേസുകളില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി…
ട്രക്കിലേക്ക് ഓട്ടോ ഇടിച്ചു കയറി; 7 മരണം, 6 പേര്‍ക്ക് പരുക്ക്

ട്രക്കിലേക്ക് ഓട്ടോ ഇടിച്ചു കയറി; 7 മരണം, 6 പേര്‍ക്ക് പരുക്ക്

മധ്യപ്രദേശിലെ ഛത്തർപൂരില്‍ ഓട്ടോ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 7 പേർ മരിച്ചു. ഛത്തർപൂർ ജില്ലയിലെ ഖജുരാഹോ-ഝാൻസി ദേശീയപാതയില്‍ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാല്‍…
സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലെ റെഡ് സോണില്‍ പ്രവേശിപ്പിച്ച യെച്ചൂരിയെ ഐ.സി.യുവിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാര്‍ അറിയിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടോ…
ജമ്മുവില്‍ ഭീകരാക്രമണം; സൈനികന് വീരമൃത്യു

ജമ്മുവില്‍ ഭീകരാക്രമണം; സൈനികന് വീരമൃത്യു

ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ ഉധംപൂരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ഇൻസ്‌പെക്‌ടർക്ക് വീരമൃത്യു. 187ാം ബറ്റാലിയൻ ഇൻസ്‌പെക്‌ടർ കുൽദീപ് സിംഗിനാണ് മരണമടഞ്ഞത്. ബസന്ത്ഗഡിൽ ദുഡു മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംയുക്ത സേനയ്‌ക്ക് നേരെ ഇന്നലെ വൈകിട്ട് 3.30ഓടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ…
കൊല്ലപ്പെടുന്നതിന് മുമ്പ് വനിത ഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ട്

കൊല്ലപ്പെടുന്നതിന് മുമ്പ് വനിത ഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ട്

കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ ​​കോളജ് ആശുപത്രിയിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അത്യന്തം ക്രൂരമായ ആക്രമണമാണ് ഇര നേരിടേണ്ടി വന്നതെന്നാണ് റി​പ്പോർട്ടിലുള്ളത്. തല, മുഖം, കഴുത്ത്, കൈകൾ, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ പതിനഞ്ചോളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.…