ജമ്മുകശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ്, മൂന്ന് ഘട്ടങ്ങളായി; ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്

ജമ്മുകശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ്, മൂന്ന് ഘട്ടങ്ങളായി; ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്

ഹരിയാന, ജമ്മുകശ്മീര്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടക്കുക. ആദ്യഘട്ടം സെപ്തംബര്‍ 18ന് , രണ്ടാംഘട്ടം സെപ്തംബര്‍ 25, മൂന്നാം ഘട്ടം ഒക്ടോബര്‍ 1ന്. ഹരിയാനയില്‍ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായാണ്…
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ഋഷഭ് ഷെട്ടി, നിത്യ മേനോനും മാനസി പരേക്കും നടിമാര്‍

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ഋഷഭ് ഷെട്ടി, നിത്യ മേനോനും മാനസി പരേക്കും നടിമാര്‍

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നേടിയത് റിഷബ് ഷെട്ടിയാണ്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ മേനോനും മാനസി പരേഗും പങ്കിട്ടു. തിരുചിത്രമ്പലം എന്ന ചിത്രമാണ് നിത്യയെ അവാർഡിന് അർഹയാക്കിയത്.…
ഐഎസ്‌ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു

ഐഎസ്‌ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു

ഐഎസ്‌ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -8 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. എസ്‌എസ്‌എല്‍വി- ഡി3 ആണ് വിക്ഷപണ വാഹനം. 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഇഒഎസ് -8 വിക്ഷേപിക്കുന്നത്.…
ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

ലഖ്നൗ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഉത്തരാഖണ്ഡിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ഉത്തരാഖണ്ഡിൽ നിന്നുള്ള നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ മൃതദേഹം കണ്ടെത്തി. ജൂലൈ…
യു എൻ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും: പരിപാടി സെപ്റ്റംബർ 26ന് ന്യൂയോര്‍ക്കില്‍

യു എൻ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും: പരിപാടി സെപ്റ്റംബർ 26ന് ന്യൂയോര്‍ക്കില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 26 ന് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിയൊൻപതാമത് പൊതു സമ്മേളനം സെപ്റ്റംബർ 24 മുതൽ 30 വരെ ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തുക. സെപ്റ്റംബർ 22ന്…
യാത്രക്കാരന് ഹൃദയാഘാതം; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ആകാശ എയർ വിമാനം

യാത്രക്കാരന് ഹൃദയാഘാതം; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ആകാശ എയർ വിമാനം

മുംബൈ: യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി വിമാനം. വാരാണസിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനമാണ് താഴെയിറക്കിയത്. വാരാണസി സ്വദേശിയായ ദശരഥ് ഗിരിയ്‌ക്കാണ് (82) യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായത്. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം സീറ്റിൽ നിന്ന്…
വര്‍ഷങ്ങൾ നീണ്ട പോരാട്ടം; ഒടുവിൽ ക്ഷേത്രപ്രവേശനം നേടിയെടുത്ത് ദളിത് കുടുംബങ്ങൾ

വര്‍ഷങ്ങൾ നീണ്ട പോരാട്ടം; ഒടുവിൽ ക്ഷേത്രപ്രവേശനം നേടിയെടുത്ത് ദളിത് കുടുംബങ്ങൾ

ചെന്നൈ: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ തമിഴ്‌നാട്ടിൽ 100 ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചു. പിന്നാക്ക വിഭാഗക്കാരായിരുന്ന ഇവർക്ക് വർഷങ്ങളായി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങൾ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേൽജാതിക്കാർ ഇവരെ ക്ഷേത്രത്തിൽ പ്രവേശിക്കാതെ അകറ്റി…
സമുദ്രനിരപ്പില്‍ നിന്നും 14,000 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി ഇൻഡോ-ടിബറ്റൻ അതിർത്തി പോലീസ്

സമുദ്രനിരപ്പില്‍ നിന്നും 14,000 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി ഇൻഡോ-ടിബറ്റൻ അതിർത്തി പോലീസ്

ലേഹ്: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലഡാക്കിലെ 14,000 അടി ഉയരമുള്ള ഭൂപ്രദേശത്ത് ദേശീയ പതാകയുയർത്തി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). സമുദ്ര നിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലാണ് ത്രിവർണപതാക ഉയർത്തിയത് പതാക ഉയർത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ്…
വിനേഷ് ഫോഗാട്ടിന്റെ അപ്പീൽ തള്ളിയ വിധി; സ്വിസ് ഫെഡറൽ ട്രൈബ്യൂണലിനെ സമീപിക്കും

വിനേഷ് ഫോഗാട്ടിന്റെ അപ്പീൽ തള്ളിയ വിധി; സ്വിസ് ഫെഡറൽ ട്രൈബ്യൂണലിനെ സമീപിക്കും

ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗാട്ടിന്റെ അപ്പീൽ തള്ളിയ കായിക കോടതി വിധിക്കെതിരെ വീണ്ടും അപ്പീൽ നൽകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ). പാരിസ് ഒളിമ്പിക്സിൽ ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് ശരീരഭാരത്തിൽ നേരിയ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് വിനേഷിനെ അയോഗ്യയാക്കിയത്. ഇതിനെതിരെ…
ബം​ഗാളിൽ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്തു

ബം​ഗാളിൽ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്തു

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം. ഒരു സംഘം മെഡിക്കൽ കോളേജ് അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകർത്തു.…