ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

യൂറോപ്യന്‍ യൂണിയനു പിന്നാലെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കാനൊരുങ്ങി ഇന്ത്യ. 2025-ഓടെ എല്ലാ സ്‌മാർട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ചാർജിങ് സൊല്യൂഷനുകൾ സ്‌റ്റാൻഡേർഡ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുപോകാനാണ് ഈ തീരുമാനം.…
ഡല്‍ഹി മദ്യനയ അഴിമതി കേസ്‌: കെ കവിതയുടെ ജാമ്യ ഹര്‍ജിയില്‍ വിധി ജൂലൈ ഒന്നിന്

ഡല്‍ഹി മദ്യനയ അഴിമതി കേസ്‌: കെ കവിതയുടെ ജാമ്യ ഹര്‍ജിയില്‍ വിധി ജൂലൈ ഒന്നിന്

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളില്‍ ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷയില്‍ ജൂലൈ ഒന്നിന് ഡല്‍ഹി ഹൈക്കോടതി വിധി പറയും. എല്ലാവരുടെ ഭാഗത്ത് നിന്നുമുള്ള വാദങ്ങള്‍ കേട്ടശേഷം മെയ് 28 ന് ചേർന്ന ജസ്റ്റിസ് സ്വർണ കാന്ത…
കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

കരസേന മേധാവിയായി ചുമതലയേറ്റ് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 30 - ാമത് കരസേന മേധാവിയായാണ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുലതലയേറ്റിരിക്കുന്നത്. കരസേനയുടെ ആസ്ഥാനത്ത് വച്ച്‌ നടന്ന ചടങ്ങിലാണ് ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തത്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേന ഉപമേധാവിയായി…
മൻ കി ബാത്തില്‍ അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ പ്രകീർത്തിച്ച് നരേന്ദ്രമോദി

മൻ കി ബാത്തില്‍ അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ പ്രകീർത്തിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.. അട്ടപ്പാടിയിലെ 'കാര്‍ത്തുമ്പി' കുട നിര്‍മാണ യൂണിറ്റിനെ കുറിച്ചാണ് മോദി പറഞ്ഞത്. 'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നമ്മളെല്ലാവരും…
സുനിത വില്യംസിന്റെ മടങ്ങി വരവില്‍ ആശങ്ക വേണ്ട: ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ

സുനിത വില്യംസിന്റെ മടങ്ങി വരവില്‍ ആശങ്ക വേണ്ട: ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ

ഇന്ത്യൻ വംശജയായ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള മടങ്ങി വരവില്‍ ആശങ്ക വേണ്ടെന്ന് ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ്. ദീർഘകാലത്തേക്ക് സുരക്ഷിതമായി താമസിക്കാൻ പറ്റിയ സ്ഥലമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയമെന്നും സോമനാഥ് പറഞ്ഞു. സുനിത വില്യംസ് ബഹിരാകാശ…
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടില്‍ കൂട്ടപ്പിരിച്ചുവിടല്‍; പുറത്താക്കിയത് 100 ഓളം ജീവനക്കാരെ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടില്‍ കൂട്ടപ്പിരിച്ചുവിടല്‍; പുറത്താക്കിയത് 100 ഓളം ജീവനക്കാരെ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസിന്റെ (ടി.ഐ.എസ്.എസ്) ഇന്ത്യയിലുടനീളമുള്ള ക്യാമ്പസുകളിലെ നൂറോളം അധ്യാപക-അനധ്യാപക ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. 55 അധ്യാപകരെയും അറുപതിനടുത്ത് അനധ്യാപക ജീവനക്കാരെയുമാണ് ടിസ്  പുറത്താക്കിയത്. ടിസിൻറെ വിവിധ ക്യാമ്പസുകളിലായി ഒരു ദശാബ്ദത്തിലേറെ കരാർ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്നവരും പുറത്താക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.…
മദ്യനയ അഴിമതി: കെജ്രിവാൾ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മദ്യനയ അഴിമതി: കെജ്രിവാൾ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍…
രാജ്‌കോട്ട് വിമാനത്താവളത്തിലെ താത്കാലിക മേല്‍ക്കൂര തകര്‍ന്ന് അപകടം; ഒരാള്‍ മരിച്ചു

രാജ്‌കോട്ട് വിമാനത്താവളത്തിലെ താത്കാലിക മേല്‍ക്കൂര തകര്‍ന്ന് അപകടം; ഒരാള്‍ മരിച്ചു

ഡല്‍ഹി വിമാനത്താവളത്തിന് പുറത്തുള്ള താത്കാലിക മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ദുരന്തം കൂടി. കനത്ത മഴയെ തുടര്‍ന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്തുള്ള മേല്‍ക്കൂര തകര്‍ന്നുവീണു. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെർമിനലിന് പുറത്തുള്ള പാസഞ്ചർ…
നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച; ഗുജറാത്തിലെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച; ഗുജറാത്തിലെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ. ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്ര തുടങ്ങിയ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംശയാസ്പദമായ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഓപ്പറേഷൻ ആരംഭിച്ചതായി അവർ പറഞ്ഞു. പരിശോധനയ്‌ക്ക് പിന്നാലെ ഝാർഖണ്ഡില്‍ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ…
പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടി മരിച്ചു

പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടി മരിച്ചു

പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. വിജയവാഡയിലെ അജിത് ന​ഗറിലെ മദ്രസയുടെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് 100 കിലോയോളം വരുന്ന പഴകിയ ആട്ടിറച്ചിയാണ് പിടികൂടിയത്. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ പത്തോളം കുട്ടികൾക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു.…