ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം; അഞ്ചുപേര്‍ മരിച്ചു

ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം; അഞ്ചുപേര്‍ മരിച്ചു

പശ്ചിമ ബംഗാളില്‍ ട്രെയിന്‍ അപകടം. കാഞ്ചന്‍ജംഗ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 5 പേർ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അഗര്‍ത്തലയില്‍ നിന്നും കാഞ്ചന്‍ ജംഗയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റി. നിരവധി…
രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ ശശികല

രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ ശശികല

രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ അണ്ണാ ഡി.എം.കെ. മുൻ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു. ഭിന്നിച്ചുനില്‍ക്കുന്ന പാർട്ടി പ്രവർത്തകരെ ഒന്നിപ്പിക്കാൻ സംസ്ഥാനപര്യടനം നടത്തുമെന്നും വ്യക്തമാക്കി. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു…
കോളേജ് കാന്റീനിലെ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പരാതിയുമായി വിദ്യാര്‍ഥികള്‍

കോളേജ് കാന്റീനിലെ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പരാതിയുമായി വിദ്യാര്‍ഥികള്‍

ബിഹാറിലെ ബങ്കയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ക്യാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പാമ്പിനെ കിട്ടി. പതിനഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായെന്നാണ് പരാതി. തുടര്‍ന്ന്…
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് സൈനികർ മരിച്ചു

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് സൈനികർ മരിച്ചു

ബസും ഓട്ടോറിക്ഷ​യും കൂട്ടിയിടിച്ച് രണ്ട് സൈനികർ മരിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്പൂരിലാണ് സംഭവം. ആർമിയുടെ ​ഗാർഡ് റെജിമെന്റൽ ട്രെയിനിം​ഗ് സെൻ്ററിലെ സൈനികരായ വിഘ്നേഷ്, ധീരജ് റായ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായായിരുന്ന ആറ് സൈനികർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ…
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണയോട്ടം ഓഗസ്റ്റിൽ

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണയോട്ടം ഓഗസ്റ്റിൽ

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളിൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട ന​ഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം…
അനധികൃത പശുക്കടത്ത് ആരോപിച്ച് ​തെലങ്കാനയിൽ സം​ഘര്‍ഷം

അനധികൃത പശുക്കടത്ത് ആരോപിച്ച് ​തെലങ്കാനയിൽ സം​ഘര്‍ഷം

ഹൈദരാബാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് അറക്കാനായി പശുവിനെ കടത്തിയെന്നാരോപിച്ച് ​തെലങ്കാനയിലെ മേദക്കിൽ വര്‍​ഗീയ സംഘര്‍ഷം. ശനിയാഴ്ച രാത്രിയാണ് സംഭവം. ബിജെവൈഎം നേതാക്കൾ പശുക്കളെ കടത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഇതിനിടെ  ചേരി തിരിഞ്ഞ് കല്ലേറുണ്ടായി.…
നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സൂപ്രീംകോടതി നിർദേശ പ്രകാരം 1,563 ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ നടത്താനുള്ള ഉത്തരവിട്ടിട്ടുണ്ട്. രണ്ടിടത്ത് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. സംഭവിച്ച വീഴ്ച ഗൗരവത്തോടെയാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന് വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും…
ഗംഗാനദിയില്‍ 17 പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; ആറ്‌ പേരെ കാണാതായി

ഗംഗാനദിയില്‍ 17 പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; ആറ്‌ പേരെ കാണാതായി

ഗംഗാനദിയില്‍ ബോട്ട് അപകടം. ആറു പേരെ കാണാതായി. സംഭവ സമയം 17 ഭക്തരാണ് ബോട്ടിലുണ്ടായിരുന്നത്. ബീഹാറിലെ ബര്‍ഹ് പ്രദേശത്താണ് അപകടമുണ്ടായത്. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നും 11 പേര്‍ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.…
യുഎസ് കമ്പനിയ്ക്ക് നൽകുന്ന സബ്‌സിഡിയ്‌ക്കെതിരെ കേന്ദ്രമന്ത്രി കുമാരസ്വാമി

യുഎസ് കമ്പനിയ്ക്ക് നൽകുന്ന സബ്‌സിഡിയ്‌ക്കെതിരെ കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരു: യുഎസ് ആസ്ഥാനമായി ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്നോളജിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനത്തിന് കേന്ദ്രം നല്‍കിയ സബ്‌സിഡിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമി. മൂന്നാം മോദി സര്‍ക്കാരിലെ സ്റ്റീൽ - ഘന വ്യവസായ മന്ത്രിയാണ് കുമാരസ്വാമി. ഇന്ത്യയില്‍ 2.5 ബില്യണ്‍…
മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം

മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം

ഇംഫാൽ:  മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം. മുഖ്യമന്ത്രിയുടെ വസതിക്ക്‌ സമീപം ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ്‌ ആദ്യം തീപിടിത്തമുണ്ടായത്‌. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ്‌ സംഭവം. #ManipurBurning 📍Imphal, Manipur. It's been 409 days and Manipur continues to…