ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചന്ദ്രബാബു നായിഡു

ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചന്ദ്രബാബു നായിഡു

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ടിഡിപി ആന്ധ്രാപ്രദേശില്‍ ഭരണത്തിലേക്ക്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു അധികാരത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നായിഡു അധികാരം ഏറ്റെടുത്തു. പവൻ കല്യാണിനൊപ്പം ചന്ദ്രബാബു നായിഡുവിൻ്റെ…
പതിനെട്ടാം ലോക്സഭ; ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ

പതിനെട്ടാം ലോക്സഭ; ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ

പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഈമാസം 24 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും. സമ്മേളനത്തില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്ക‌ർ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. രാജ്യസഭാ സമ്മേളനം 27 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും. ഇരുസഭകളെയും രാഷ്‌ട്രപതി ദ്രൗപദി…
ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി

ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി

ന്യൂഡല്‍ഹി: ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. ജൂണ്‍ മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. കരസേനാ ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.…
ഡൽഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിക്ക് പിന്നിൽ 13-കാരൻ; പ്രതി പിടിയിൽ

ഡൽഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിക്ക് പിന്നിൽ 13-കാരൻ; പ്രതി പിടിയിൽ

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന ഭീഷണി സന്ദേശത്തിന് പിന്നില്‍ 13-കാരന്‍. എയര്‍ കാനഡ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന സന്ദേശമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂണ്‍ നാലിന് ലഭിച്ചത്. വിമാനം പറന്നുയരാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ബോംബ്…
സമൂഹമാധ്യമങ്ങളിൽ നിന്ന് ‘മോദി കാ പരിവാര്‍’ ടാഗ് നീക്കം ചെയ്യാന്‍ നിര്‍ദേശവുമായി പ്രധാന മന്ത്രി

സമൂഹമാധ്യമങ്ങളിൽ നിന്ന് ‘മോദി കാ പരിവാര്‍’ ടാഗ് നീക്കം ചെയ്യാന്‍ നിര്‍ദേശവുമായി പ്രധാന മന്ത്രി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത 'മോദി കാ പരിവാര്‍' (മോദിയുടെ കുടുംബം) ടാഗ് നീക്കം ചെയ്യണമെന്ന് നരേന്ദ്ര മോദി. ബി.ജെ.പി. നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ടാഗ് നീക്കം ചെയ്താലും ഒറ്റ കുടുംബമായി തുടരണമെന്ന്…
നടൻ അര്‍ജുൻ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുൻ വിവാഹിതയായി

നടൻ അര്‍ജുൻ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുൻ വിവാഹിതയായി

നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടനും നടൻ തമ്പി രാമയ്യയുടെ മകനുമായ ഉമാപതിയാണ് ഐശ്വര്യയുടെ വരൻ. അർജുൻ സർജ ചെന്നൈയില്‍ പണികഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തില്‍ വച്ചാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.…
ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ

ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ

ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ. ആഭ്യന്തരത്തിന് പുറമെ സഹകരണ വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. നോർത്ത് ബ്ലോക്കിലെത്തിയ അമിത്ഷായെ ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ് കുമാർ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു.…
കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി. പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്. തന്നെ ഈ സ്ഥാനത്ത് എത്തിച്ച തൃശൂരിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും പെട്രോളിയം വകുപ്പ് മന്ത്രി…
ഡയപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു

ഡയപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു

മുംബൈ താനെ ജില്ലയിലെ ഭിവണ്ടിയിലെ സരാവലി എംഐഡിസിയില്‍ സ്ഥിതി ചെയ്യുന്ന ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ മൂന്ന് നില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് തീ ഉയരുന്നത്…
മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹ: മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും. തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും…