അറബിക്കടലില്‍ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

അറബിക്കടലില്‍ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: അറബിക്കടലിൽ ഭൂചലനം. തിങ്കളാഴ്ച രാത്രി 8.26-നാണ് ഭൂകമ്പമാപിനിയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയില്‍ മാലദ്വീപിന് 216 കിലോമീറ്റർ അകലെയായാണ് പ്രഭവകേന്ദ്രം. അതേസമയം ലക്ഷദ്വീപിനോ കേരളത്തിനോ ഇതുവരെ മുന്നറിയിപ്പുകളൊന്നുമില്ല.
മഹാരാഷ്ട്രയിൽ എ.ഐ.എം.ഐ.എം നേതാവിന് വെടിയേറ്റു

മഹാരാഷ്ട്രയിൽ എ.ഐ.എം.ഐ.എം നേതാവിന് വെടിയേറ്റു

മലേഗാവ് മുന്‍ മേയറും എ.ഐ.എം.ഐ.എം നേതാവുമായ അബ്ദുല്‍ മാലിക് യൂനുസ് ഈസയ്ക്ക് വെടിയേറ്റു. ഇന്നു പുലര്‍ച്ചെ നാസിക് ജില്ലയിലെ മലേഗാവില്‍ ഒരു ഹോട്ടലിലാണു സംഭവം. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മാലികിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെ 2…
റിമാല്‍ ചുഴലിക്കാറ്റ്; താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

റിമാല്‍ ചുഴലിക്കാറ്റ്; താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

റിമാല്‍ ചുഴലിക്കാറ്റിനെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച വിമാന സർവീസുകള്‍ പുനരാരംഭിച്ചു. 21 മണിക്കൂറിന് ശേഷമാണ് സർവീസുകള്‍ പുനരാരംഭിച്ചത്. തിങ്കളാഴ്ച ആദ്യം പുറപ്പടേണ്ട ഇൻഡിഗോയുടെ കൊല്‍ക്കത്ത-പോർട്ട് ബ്ലെയർ വിമാനം രാവിലെ 8.59 ന് പുറപ്പെട്ടു. കൊല്‍ക്കത്തയില്‍ ആദ്യം ഇറങ്ങിയത് സ്‌പൈസ് ജെറ്റിൻ്റെ ഗുവാഹത്തിയില്‍…
പൂനെ കാര്‍ അപകടക്കേസ്: 17കാരന്റെ രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍മാര്‍ അറസ്റ്റില്‍

പൂനെ കാര്‍ അപകടക്കേസ്: 17കാരന്റെ രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍മാര്‍ അറസ്റ്റില്‍

പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ച കേസില്‍ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. 17കാരനെ രക്ഷിക്കാനായി രക്തസാമ്പിൾ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി എന്ന ആരോപണത്തിലാണ് നടപടി. പുനെ സസൂണ്‍ ജനറല്‍ ആശുപത്രി ഫൊറന്‍സിക് മേധാവിയെയും മറ്റൊരു ഡോക്ടറെയുമാണ്…
കരസേനാ മേധാവിയുടെ കാലാവധി നീട്ടി

കരസേനാ മേധാവിയുടെ കാലാവധി നീട്ടി

ഈ മാസം വിരമിക്കാനിരുന്ന കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. 2022 ഏപ്രില്‍ 30ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് (സിഒഎഎസ്) ആയി അധികാരം ഏറ്റെടുത്ത മനോജ് പാണ്ഡെ 31നു വിരമിക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ജൂണ്‍ 30…
റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; ബംഗാളിൽ നാശനഷ്ടം, കൊൽക്കത്ത വിമാനത്താവളം അടച്ചു

റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; ബംഗാളിൽ നാശനഷ്ടം, കൊൽക്കത്ത വിമാനത്താവളം അടച്ചു

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. കരയിൽ പ്രവേശിക്കുമ്പോൾ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയിരുന്നത്.. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും…
പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്നു; 15കാരൻ അറസ്റ്റില്‍

പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്നു; 15കാരൻ അറസ്റ്റില്‍

പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്ന കൗമാരക്കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലാണ് സംഭവം. മെയ് 20ന് വീട്ടിനുള്ളിലാണ് 50കാരനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൗമാരക്കാരനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. 15കാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പിന്നീട് ജുവനൈല്‍ ഹോമിലേക്ക് അയച്ചെന്നും എസ്‌പി ആദിത്യ…
ആശുപത്രിയിലെ തീപിടുത്തം: ഒളിവില്‍ പോയ ആശുപത്രി ഉടമ അറസ്റ്റില്‍

ആശുപത്രിയിലെ തീപിടുത്തം: ഒളിവില്‍ പോയ ആശുപത്രി ഉടമ അറസ്റ്റില്‍

ഡല്‍ഹിയില്‍ നവജാതശിശുക്കളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റില്‍. സംഭവത്തെ തുടർന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു. തീപിടിത്തത്തിനു കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയാണ്…
മുലപ്പാലിന്റെ വാണിജ്യ വില്‍പ്പന പാടില്ല; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

മുലപ്പാലിന്റെ വാണിജ്യ വില്‍പ്പന പാടില്ല; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: മുലപ്പാലിന്റെ വാണിജ്യവില്‍പ്പന പാടില്ലെന്ന കര്‍ശന മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ). മുലപ്പാല്‍ അധിഷ്ടിതമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ…
ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; മുഖ്യപ്രതി യുഎസിലേക്ക് കടന്നതായി സംശയം

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; മുഖ്യപ്രതി യുഎസിലേക്ക് കടന്നതായി സംശയം

ബംഗ്ലാദേശ് എംപി അൻവാറുള്‍ അസിം അനറിനെ കോല്‍ക്കത്തയില്‍ കൊലപ്പെടുത്തിയത് ഇദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്തായ അക്തറുസ്‌സമാൻ ഷഹീൻ ആണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്‌സമാൻ ഖാൻ. ഏപ്രില്‍ 30ന് അക്തറുസ്‌സമാൻ ഇന്ത്യയിലെത്തിയിരുന്നു. മേയ് പത്തിന് ബംഗ്ലാദേശില്‍ എത്തി. തുടർന്ന് നേപ്പാളിലേക്കും അവിടെ നിന്ന് ദുബായിലേക്കും പോയി.…