തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരെ ആക്രമണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരെ ആക്രമണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം. ഈസ്റ്റ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന കനയ്യകുമാറിന് നേരെയാണ് എട്ടംഗ സംഘം ആക്രമണം നടത്തിയത്. മുഖത്തടിക്കാൻ ശ്രമിക്കുകയും ദേഹത്തേക്ക് മഷി എറിയുകയും ചെയ്തു. കനയ്യകുമാർ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.…
മദ്യനയ അഴിമതികേസ്; കെജ്രിവാളിനെയും ആംആദ്മി പാർടിയേയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

മദ്യനയ അഴിമതികേസ്; കെജ്രിവാളിനെയും ആംആദ്മി പാർടിയേയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു. ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്താണ് അധികകുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ആദ്യമായാണ് ഒരു…
റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം

റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം

റൺവേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ച് എയർ ഇന്ത്യ വിമാനം. പൂനെ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിലേക്ക് പുറപ്പെടാനായി നീങ്ങിയ വിമാനമാണ് ടഗ് ട്രാക്ടറിലിടിച്ചത്. അപകടസമയത്ത് 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്കും വിമാനജീവനക്കാർക്കും പരുക്കുകളൊന്നും ഇല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പൂനെയിൽ…
തമിഴ്നാട്ടില്‍ കനത്തമഴ: കുറ്റാലം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലില്‍ 17കാരനെ കാണാതായി

തമിഴ്നാട്ടില്‍ കനത്തമഴ: കുറ്റാലം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലില്‍ 17കാരനെ കാണാതായി

തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മഴവെള്ളപ്പാച്ചിലില്‍ വിദ്യാർഥിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിയും 17കാരനുമായ അശ്വിനെ ആണ് കാണാതായത്. കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളും പോലീസും ചേർന്ന് തിരച്ചില്‍…
കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം സ്‌കൂളിന്റെ ഓടയില്‍; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു

കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം സ്‌കൂളിന്റെ ഓടയില്‍; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു

കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി. സ്കൂളിലേക്ക് പോയ കുട്ടിയുടെ മൃതദേഹമാണ് ഓടയില്‍ കണ്ടെത്തിയത്. ബിഹാറിലെ ദിഘ നഗരത്തിലെ ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിനു തീയിട്ടു. തലേദിവസം സ്‌കൂളില്‍ പോയ കുട്ടി വീട്ടില്‍…
പരസ്യബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം: ഒളിവിൽ പോയ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ

പരസ്യബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം: ഒളിവിൽ പോയ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ ഏജൻസി ഉടമ അറസ്റ്റിൽ. ഇഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഭവേഷ് ഭിണ്ഡെയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് പോലീസ് കേസെടുത്തതോടെ ഭവേഷ് ഭിണ്ഡെ…
‘കോവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തൽ’, കൗമാരക്കാരികളിലും അലര്‍ജികൊണ്ട് ബുദ്ധിമുട്ടുന്നവരിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനറിപ്പോര്‍ട്ട്

‘കോവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തൽ’, കൗമാരക്കാരികളിലും അലര്‍ജികൊണ്ട് ബുദ്ധിമുട്ടുന്നവരിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  കോവീഷീല്‍ഡിന് പുറമെ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത്. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൗമാരക്കാരികളിലും അലര്‍ജിയുടെ…
വന്‍ദുരന്തം; പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 12 മരണം, മരിച്ചവരില്‍ കുട്ടികളും

വന്‍ദുരന്തം; പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 12 മരണം, മരിച്ചവരില്‍ കുട്ടികളും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 12 പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാള്‍ഡയിലെ വിവിധയിടങ്ങളിലാണ് ഇന്ന് മിന്നലേറ്റ് അപകടം നടന്നത്. #WATCH | Malda, West Bengal: Families mourn after 12…
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വീഡിയോ

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വീഡിയോ

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം. ഡല്‍ഹിയിലെ പണ്ഡിറ്റ് മാര്‍ഗിലെ ബിജെപി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഓഫീസില്‍ നിരവധി പ്രവര്‍ത്തകരുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. #WATCH | Fire breaks out in BJP's Delhi State…
‘ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ചു, നിര്‍ത്താതെ ഛര്‍ദി’; 90 പേര്‍ക്ക് ഭക്ഷ്യവിഷബാധ

‘ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ചു, നിര്‍ത്താതെ ഛര്‍ദി’; 90 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച 90 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. പ്രസാദം കഴിച്ച നിരവധി ആളുകള്‍  ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുകയാണെന്ന് പോലീസ് പറയുന്നു. നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തില്‍ നടന്ന ചടങ്ങിനിടെ വിതരണം ചെയ്‌ത പ്രസാദവും മധുരമുള്ള…