എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന കര്‍ശനമാക്കി

എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന കര്‍ശനമാക്കി

എയർ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വഡോദരയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. വിമാനത്തിനുള്ളിലെ ടോയ്‌ലറ്റില്‍ ഒരു ടിഷ്യു പേപ്പറില്‍ ബോംബ് എന്നെഴുതിയത് കണ്ടതോടെയാണ് ആശങ്ക ഉയർന്നത്. വിമാനം ടേക്ക് ഓഫിന്…
മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ അപ്പീലില്‍ അന്തിമവാദം ഇന്ന്

മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ അപ്പീലില്‍ അന്തിമവാദം ഇന്ന്

ഇന്ന് മദ്യനയ അഴിമതക്കേസില്‍ സുപ്രീംകോടതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി പരിഗണിക്കും. അറസ്റ്റും റിമാന്‍ഡും റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ആണ് പരിഗണിക്കുക. ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കുന്നത് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്…
ലോറിക്ക് പിന്നില്‍ ബസിടിച്ച്‌ അപകടം; നാല് പേര്‍ മരിച്ചു

ലോറിക്ക് പിന്നില്‍ ബസിടിച്ച്‌ അപകടം; നാല് പേര്‍ മരിച്ചു

തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് സമീപം ചെങ്കല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ നാല് പേർ മരിച്ചു. പാലമാത്തൂരില്‍ പുലർച്ചെ ലോറിയും ബസുകളും കൂട്ടിയിടിച്ച്‌ ആണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. ചെന്നൈയിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. തുടർന്ന് പിന്നില്‍ വന്നിരുന്ന സർക്കാർ ബസും…
ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി

ഡൽഹി: ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി. രോഹിണി ജയിലിൽ നിന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഏഴ് മാസത്തിന് ശേഷമാണ് ജയിൽ മോചിതനായത്. 2023 ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് ന്യൂസ് ക്ലിക്ക്…
ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡല്‍ഹി:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടുമെന്നും ജൂൺ 4ന് സഖ്യം സർക്കാർ രൂപീകരിക്കുമെന്ന്ന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖാര്‍ഗെ ഇന്ത്യ സഖ്യത്തിന്റെ വിജയത്തില്‍ ശുഭാപ്തി വിശ്വാസം…
കള്ളപ്പണ ഇടപാട് കേസ്; ഝാര്‍ഖണ്ഡ് മന്ത്രി ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു

കള്ളപ്പണ ഇടപാട് കേസ്; ഝാര്‍ഖണ്ഡ് മന്ത്രി ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണ ഇടപാട് കേസില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൻ്റെ രണ്ടാം ദിവസം ആറ് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ)…
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി; 14 അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി; 14 അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി

പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കി കേന്ദ്രസർക്കാർ. അപേക്ഷകർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ സർട്ടിഫിക്കേറ്റുകള്‍ നല്‍കാൻ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പൗരത്വത്തിനായി അപേക്ഷിച്ച 14 പേർക്കാണ് ഇന്ത്യൻ പൗരത്വം നല്‍കിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍…
സച്ചിൻ ടെൻഡുല്‍ക്കറിന്റെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി

സച്ചിൻ ടെൻഡുല്‍ക്കറിന്റെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലുള്ള ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി. മഹാരാഷ്‌ട്ര സ്റ്റേറ്റ് റിസർവ് പോലീസിലെ ജവാൻ പ്രകാശ് കാപ്‌ഡെ (39) ആണ് സ്വയം വെടിവച്ച്‌ മരിച്ചത്. മഹാരാഷ്‌ട്രയിലെ ജാംനേറിലെ വീട്ടില്‍ നിന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. സച്ചിന്റെ…
ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രബീര്‍ പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.…
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ അന്തരിച്ചു

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ അന്തരിച്ചു

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച്‌ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസങ്ങളില്‍ വെൻ്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന മാധവി രാജെ ഇന്ന് രാവിലെയാണ് മരിച്ചത്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെ വസതിയിലായിരിക്കും സംസ്കാര ചടങ്ങുകള്‍…