അനധികൃത പണം കണ്ടെത്തിയ സംഭവം: ജഡ്‌ജിയുടെ വീട്ടിൽ പരിശോധന നടത്തി

അനധികൃത പണം കണ്ടെത്തിയ സംഭവം: ജഡ്‌ജിയുടെ വീട്ടിൽ പരിശോധന നടത്തി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത്‌ വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം തുടങ്ങി. സമിതിയംഗങ്ങൾ ബുധനാഴ്ച ഉച്ചയോടെ യശ്വന്ത്‌ വർമയുടെ വീട്ടിലെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്‌ പിന്നാലെ…
നടൻ സോനു സൂദിന്റെ ഭാര്യക്ക് കാറപകടത്തിൽ ​ഗുരുതര പരുക്ക്

നടൻ സോനു സൂദിന്റെ ഭാര്യക്ക് കാറപകടത്തിൽ ​ഗുരുതര പരുക്ക്

മുംബൈ: ബോളിവുഡ് നടൻ സോനു സൂദിന്റെ ഭാര്യ സൊനാലി സൂദിന് കാറപകടത്തിൽ ​ഗുരുതര പരുക്ക്. മുംബൈ-നാ​ഗ്പൂർ ദേശീയ പാതയിൽ അർദ്ധരാത്രിയായിരുന്നു അപകടമുണ്ടായത്. സൊനാലി സഹോദരിക്കും അവരുടെ മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സൊനാലിയാണ് കാർ ഓടിച്ചിരുന്നത്. നടൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്.…
ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്‌ഗഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്‌ഗഡിലെ ദന്ദേവാഡയ്ക്കും ബിജാപൂർ ജില്ലയ്ക്കും ഇടയിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തി തെരച്ചിലിനിടെയാണ്…
ട്രെയിനുകൾ വൈകി; ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും

ട്രെയിനുകൾ വൈകി; ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും

ന്യൂഡൽഹി: ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ തിക്കും തിരക്കും. 12, 13 പ്ലാറ്റ്‌ഫോമിലാണ് യാത്രക്കാർ കൂട്ടത്തോടെ എത്തിയത്. നാല് ട്രെയിനുകളാണ് വൈകിയത്. 8.05 ന് എത്തേണ്ടിയിരുന്ന ശിവഗംഗ എക്‌സ്പ്രസ് 9.20 നാണ് എത്തിയത്. 9.15 ന് പുറപ്പെടേണ്ട…
കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച വൈകീട്ട് കത്വ ജില്ലയിലെ ഹിരാനഗർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള സന്യാൽ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന…
ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചു

ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചു

ഡല്‍ഹി: കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വലിയ ആശ്വാസമായി സര്‍ക്കാര്‍ ഉള്ളിയുടെ 20% കയറ്റുമതി തീരുവ എടുത്തുകളയുന്നതായി പ്രഖ്യാപിച്ചു. ബമ്പര്‍ ഉല്‍പാദനവും കര്‍ഷക സമൂഹത്തില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളും കണക്കിലെടുത്താണ് പുതിയ നയം. തീരുമാനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഉള്ളി…
നടൻ സുശാന്ത് സിങ് രാജ്പുതിന്റേത് ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി സിബിഐ

നടൻ സുശാന്ത് സിങ് രാജ്പുതിന്റേത് ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി സിബിഐ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്‌ രജ്പുതിന്റെ മരണത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. നടന്റേത് ആത്മഹത്യ തന്നെയാണെന്നും, ആത്മഹത്യ പ്രേരണയ്ക്ക് ആർക്കെതിരെയും തെളിവില്ലെന്ന നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് റിപ്പോര്‍ട്ട് സിബിഐ മുംബൈ കോടതിയില്‍ സമര്‍പ്പിച്ചു. 2020 ജൂണ്‍…
ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം

ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം

ന്യൂഡൽഹി: പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 2024ലെ ജ്ഞാനപീഠം പുരസ്‌കാരം. പ്രതിഭാ റേയുടെ അധ്യക്ഷയും മാധവ് കൗശിക്, ദാമോദർ മൗസോ, പ്രഭാ വർമ, അനാമിക, എ. കൃഷ്ണ റാവു, ജാനകി പ്രസാദ് ശർമ, മധുസൂദനൻ ആനന്ദ് തുടങ്ങിയവർ അംഗങ്ങളുമായ…
ഛത്തിസ്ഗഢിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ, സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഢിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ, സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു

റായ്പുര്‍: ഛത്തിസ്ഗഢില്‍  രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബസ്തര്‍ മേഖലയിലെ ബിജാപുര്‍, കാന്‍കര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ബിജാപുരില്‍ 26 മാവോയിസ്റ്റുകളെയാണ് സൈന്യം വെടിവച്ചു കൊന്നത്. വെടിവെപ്പില്‍ ഒരു ജില്ലാ റിസര്‍വ് ഗാര്‍ഡ് സൈനികനും…
ട്രെയിനിലെ ലോവര്‍ ബെര്‍ത്ത് ഇനി എല്ലാവര്‍ക്കും കിട്ടില്ല; പ്രഖ്യാപനവുമായി ഇന്ത്യൻ റെയില്‍വേ

ട്രെയിനിലെ ലോവര്‍ ബെര്‍ത്ത് ഇനി എല്ലാവര്‍ക്കും കിട്ടില്ല; പ്രഖ്യാപനവുമായി ഇന്ത്യൻ റെയില്‍വേ

ഡല്‍ഹി: ട്രെയിനിയിനിലെ യാത്രക്കാരുടെ സീറ്റ് വിഹിതത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ. യാത്രികരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകള്‍, വികലാംഗർ എന്നിവർക്ക് വേണ്ടിയുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയില്‍വേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി…