ഹിമാചലിൽ ഭൂചലനം

ഹിമാചലിൽ ഭൂചലനം

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ഭൂചലനം. ഇന്ന് രാവിലെ 8.42ഓടെയാണ് റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി.ഭൂനിരപ്പിൽ നിന്ന് ഏഴ് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ…
തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം

തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ക​ര​സേ​ന, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന തുടങ്ങി​യ​വരുടെ നേതൃത്വത്തിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പുരോ​ഗമിക്കുകയാണ്. #WATCH |…
ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് വധഭീഷണി; 2 പേര്‍ അറസ്റ്റില്‍

ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് വധഭീഷണി; 2 പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ കാര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഇമെയിലില്‍ ഭീഷണിസന്ദേശം അയച്ച സംഭവത്തില്‍ 2 പേരെ വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ മങ്കേഷ് വയാല്‍ (35), മൊബൈല്‍ കട ഉടമയായ അഭയ് ഷിന്‍ഗനെ (22) എന്നിവരാണ്…
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകട ദൃശ്യങ്ങള്‍ നീക്കം ചെയ്യണം; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകട ദൃശ്യങ്ങള്‍ നീക്കം ചെയ്യണം; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച നിർദേശം എക്‌സിന് നല്‍കി. തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ അബോധാവസ്ഥയില്‍ കിടക്കുന്ന വീഡിയോ എക്‌സില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള 285 ലിങ്കുകള്‍ നീക്കം ചെയ്യാനാണ്…
വിദേശനാണ്യ വിനിമയച്ചട്ട ലംഘനം; ബി.ബി.സി ഇന്ത്യയ്ക്ക് 3.44 കോടിരൂപ പിഴയിട്ട് ഇ.ഡി

വിദേശനാണ്യ വിനിമയച്ചട്ട ലംഘനം; ബി.ബി.സി ഇന്ത്യയ്ക്ക് 3.44 കോടിരൂപ പിഴയിട്ട് ഇ.ഡി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇന്ത്യയുടെ വിദേശ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനത്തിനാണ് ബി.ബി.സി. ഇന്ത്യയ്ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും ഇ.ഡി. പിഴയിട്ടത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ…
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാം: സുപ്രീംകോടതി

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാം: സുപ്രീംകോടതി

ഡൽഹി: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാവേലിക്കര വസൂരിമാല ഭഗവതിക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കോടതി…
കൊച്ചി കൂട്ടമരണം; സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം

കൊച്ചി കൂട്ടമരണം; സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം

കാക്കനാട്ടെ കൂട്ടആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ സഹോദരി ശാലിനിക്കെതിരെ പരീക്ഷാ തട്ടിപ്പ് അഴിമതിയില്‍ സിബിഐ കേസെടുത്തിരുന്നു. ശാലിനിയ്ക്ക് പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് ഭയന്നാകാം കുടുംബം കൂട്ടആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ…
കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കൊച്ചി: കേരളത്തില്‍ റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനത്തിനായി 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.…
സ്കൂളിലേക്ക് പോകുന്നതിനിടെ പത്താം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു

സ്കൂളിലേക്ക് പോകുന്നതിനിടെ പത്താം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂളിലേക്ക് നടക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. സ്‌കൂളിലേക്ക് പോകുന്നതിന് ഇടയില്‍ തൊട്ടടുത്തുവെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപള്ളി ഗ്രാമത്തില്‍ നിന്നുള്ള ശ്രീനിധി (16)…
മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിയ്ക്കുന്ന വീഡിയോ ചിത്രീകരിച്ച് വില്‍ക്കുന്നു; നടപടിയുമായി പോലീസ്

മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിയ്ക്കുന്ന വീഡിയോ ചിത്രീകരിച്ച് വില്‍ക്കുന്നു; നടപടിയുമായി പോലീസ്

ഉത്തർപ്രദേശ്: മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ്. ഇതുവരെ ഇത്തരത്തിലുള്ള 103 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും…