കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ് എംഎൽഎയുടെയും മകന്റെയും വസതിയിൽ ഇ ഡി റെയ്‌ഡ്‌

കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ് എംഎൽഎയുടെയും മകന്റെയും വസതിയിൽ ഇ ഡി റെയ്‌ഡ്‌

റായ്പൂർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് എംഎൽഎയും മുൻ എക്സൈസ് മന്ത്രിയുമായ കവാസി ലഖ്മയുടെയും മകന്റെയും വസതിയിൽ ശനിയാഴ്ച റെയ്ഡ് നടത്തിയതായി ഇ.ഡിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു റെയ്‌ഡ്‌..റായ്പൂരിലെ ലഖ്മയുടെ വസതിയും…
ഡോ. മൻമോഹൻ സിംഗിന് യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ അന്ത്യനിദ്ര; സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

ഡോ. മൻമോഹൻ സിംഗിന് യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ അന്ത്യനിദ്ര; സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യനിദ്രയൊരുക്കി രാജ്യം. യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ സിഖ് മതാചാരപ്രകാരമായിരുന്നു സംസ്‌കാരം. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ…
തേനിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

തേനിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

തേനി: തേനിയിലെ പെരിയകുളത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യേർക്കാടിലേക്ക് പോവുകയായിരുന്ന മിനി ബസും തേനിയിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. മരിച്ച മലയാളികൾ കോട്ടയം…
മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; മാതാപിതാക്കൾ ജീവനൊടുക്കി

മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; മാതാപിതാക്കൾ ജീവനൊടുക്കി

ആന്ധ്രാപ്രദേശ്: ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ ആവശ്യപ്പെട്ടതിൽ മനംനൊന്ത് തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്. മകൻ സുനിൽ കുമാർ (24) സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു.…
പന്തല്ലൂരിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി

പന്തല്ലൂരിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി

ചെന്നൈ: തമിഴ്‌നാട് നീലഗിരി പന്തല്ലൂരിലെ ജനവാസ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ വനംവകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് അയ്യന്‍കൊല്ലി ആംകോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റര്‍ അകലെ വെച്ചാണ് കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് പിടികൂടിയത്.…
സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം

പഞ്ചാബ്: പഞ്ചാബിലെ ഭട്ടിൻഡയിൽ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. തൽവാണ്ടി സാബോ റോഡിൽ ജീവൻ സിങ് വാലയ്ക്ക് സമീപത്തെ പാലത്തിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി സർദുൽഗഡിൽ നിന്ന് ഭട്ടിൻഡയിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിൽ നിന്ന് കനാലിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കുട്ടികൾ…
ഡോ. മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും

ഡോ. മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും. സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 9.30 ന് കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് അദ്ദേഹത്തിന്റെ അന്ത്യയാത്ര ആരംഭിക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി…
മാരുതി 800ന്റെ ഉപജ്ഞാതാവ്; സുസുകി മോട്ടോര്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു

മാരുതി 800ന്റെ ഉപജ്ഞാതാവ്; സുസുകി മോട്ടോര്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു

ടോക്കിയോ: സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) അന്തരിച്ചു.  അർബുദ രോഗത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ  25നാണ് അദ്ദേഹം മരിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 40 വർഷത്തിലേറെ കാലം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമ സുസുക്കിയായിരുന്നു.…
കൈവരികൾ തകർത്ത് ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞു; എട്ടുപേർക്ക് ദാരുണാന്ത്യം

കൈവരികൾ തകർത്ത് ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞു; എട്ടുപേർക്ക് ദാരുണാന്ത്യം

ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരുക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം ബസിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ബസിൽ 20-ലധികം…
മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രി വിട്ടു

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രി വിട്ടു

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനി ആശുപത്രി വിട്ടു. കഴിഞ്ഞ കുറച്ച്‌ നാളുകളായി അസുഖ ബാധിതനാണ് അദ്ദേഹം. ഡിസംബര്‍ 12-ന് ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചതോടെയാണ് ഡിസ്ചാര്‍ജ്…