രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും. ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. നിർമ്മല സീതാരാമൻ ചർച്ച തുടങ്ങിവയ്ക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ഇന്ന് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകായിരുന്നു. ശനിയാഴ്ച ലോക്‌സഭയില്‍ നടന്ന…
ആദ്യ വിദേശ സന്ദര്‍ശനം; ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി

ആദ്യ വിദേശ സന്ദര്‍ശനം; ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇന്നലെ വൈകീട്ട് ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ദിസനായകെയെ സ്വീകരിച്ചു. വിദേശകാര്യമന്ത്രി എസ്…
തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ ഇനി ഓർമ; അന്ത്യം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ

തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ ഇനി ഓർമ; അന്ത്യം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ

ഇതിഹാസമായ തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈൻ അന്തരിച്ചു. 73-ാം വയസിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പുല്ലാങ്കുഴൽ വിദഗ്ധനുമായ രാകേഷ് ചൗരസ്യയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. രക്തസമ്മർദത്തെ…
ജമ്മു കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ജമ്മു കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഗുരേസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരുമാസം മുമ്പേ ജമ്മു കശ്മീരിലെ…
മഹാരാഷ്ട്രയില്‍ മന്ത്രിസഭ വിപുലീകരിച്ച്‌ ഫഡ്‌നവിസ് സര്‍ക്കാര്‍; 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയില്‍ മന്ത്രിസഭ വിപുലീകരിച്ച്‌ ഫഡ്‌നവിസ് സര്‍ക്കാര്‍; 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയില്‍ മഹായുതി സർക്കാർ മന്ത്രിസഭ വിപുലീകരണത്തിൻ്റെ ഭാഗമായി ഇന്ന് 39 ജനപ്രതിനിധികള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാഗ്പൂർ വിധാൻസഭാ ആസ്ഥാനത്ത് വച്ച്‌ നടന്ന ചടങ്ങില്‍ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ സി. പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി…
കെജ്രിവാൾ ഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി

കെജ്രിവാൾ ഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ 38 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും. മുഖ്യമന്ത്രി അതിഷി കല്‍ക്കാജിയില്‍ നിന്ന് വീണ്ടും മത്സരിക്കും. സൗരഭ് ഭരദ്വാജ് ഗ്രേറ്റർ…
കുട്ടികള്‍ രക്ഷിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ല’; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

കുട്ടികള്‍ രക്ഷിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ല’; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: കുട്ടികൾ മാതാപിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ലെന്നും അവരെ തടവിലിടാൻ മാതാപിതാക്കൾക്ക്‌ അവകാശമില്ലെന്നും സുപ്രീംകോടതി. മകൾ അവരുടെ ഇഷ്‌ടപ്രകാരം വിവാഹം കഴിച്ച യുവാവിനെതിരെ മാതാപിതാക്കൾ നൽകിയ കേസ്‌ റദ്ദാക്കിയ മധ്യപ്രദേശ്‌ ഹൈക്കോടതി വിധി ശരിവച്ചാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്നയുടെ ബെഞ്ചിന്റെ…
ചെസ് ചാമ്പ്യൻഷിപ്പ്; ഗുകേഷിന് വേണ്ടി ചൈനീസ് താരം തോറ്റുകൊടുത്തിട്ടില്ലെന്ന് ഫിഡെ

ചെസ് ചാമ്പ്യൻഷിപ്പ്; ഗുകേഷിന് വേണ്ടി ചൈനീസ് താരം തോറ്റുകൊടുത്തിട്ടില്ലെന്ന് ഫിഡെ

ന്യൂഡൽഹി: ഇന്ത്യൻ താരം ഡി. ​ഗുകേഷിന്റെ ലോക ചെസ് ചാമ്പ്യൻഷിപ്പിനെതിരായ ആരോപണങ്ങൾ തള്ളി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ). ഗുകേഷിന്റെ ജയത്തിൽ പ്രത്യക അന്വേഷണം വേണമെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഫിഡെയുടെ പ്രതികരണം. ചൈനീസ് താരം ഡിങ് ലിറനെ…
സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഇറ്റാനഗർ: സ്വകാര്യ സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അരുണാചൽ പ്രദേശിൽ നഹർലഗുണിലാണ് സംഭവം. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്കാണ് തകർന്നുവീണത്. വിദ്യാർഥികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ നഹർലാഗൂണിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട്…
ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യൻ യുവാവ് മരിച്ചനിലയിൽ

ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യൻ യുവാവ് മരിച്ചനിലയിൽ

ന്യൂഡൽഹി: ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ. കമ്പനിയുടെ പ്രവൃത്തികളിൽ ആശങ്ക രേഖപ്പെടുത്തിയ സുചിർ ബാലാജിയെയാണ് (26) സാൻഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുച്ചനാൻ സ്ട്രീറ്റിലെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല.…