‘ഡല്‍ഹി ചലോ’ മാര്‍ച്ച്‌ അവസാനിപ്പിച്ച്‌ കര്‍ഷകര്‍

‘ഡല്‍ഹി ചലോ’ മാര്‍ച്ച്‌ അവസാനിപ്പിച്ച്‌ കര്‍ഷകര്‍

ന്യൂഡൽഹി: കര്‍ഷക മാര്‍ച്ച്‌ തത്കാലം നിര്‍ത്തി. ഡല്‍ഹി ചലോ മാര്‍ച്ച്‌ നടത്തിയ 101 കര്‍ഷകരെ തിരിച്ചുവിളിച്ചു. ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് നടപടി. അതിനിടെ, സമരത്തില്‍ പങ്കെടുത്ത ആറ് കര്‍ഷകര്‍ക്ക് പോലീസ് കണ്ണീര്‍ വാതക പ്രയോഗത്തില്‍ പരുക്കേറ്റു. കേന്ദ്ര…
അതിര്‍ത്തിയില്‍ തുര്‍ക്കി നിര്‍മിത ഡ്രോണ്‍ വിന്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

അതിര്‍ത്തിയില്‍ തുര്‍ക്കി നിര്‍മിത ഡ്രോണ്‍ വിന്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശ് ഡ്രോണുകള്‍ ഇന്ത്യൻ അതിർത്തിക്ക് സമീപം വിന്യസിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാള്‍ അതിർത്തിക്കു സമീപമുള്ള നീക്കത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കി ഇന്ത്യ. തുർക്കി നിർമിത ബേറക്തർ ടി.ബി2 ഡ്രോണുകള്‍ വിന്യസിച്ചതായാണ് റിപ്പോർട്ടുകള്‍. രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കും നിരീക്ഷണത്തിനുമായാണ് ബംഗ്ലാദേശ് സൈന്യം ഇവ…
ഇങ്ങനെ പോയാല്‍ പറ്റില്ല; യുപിയില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഖര്‍ഗെ

ഇങ്ങനെ പോയാല്‍ പറ്റില്ല; യുപിയില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഖര്‍ഗെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.…
വീണ്ടും കർഷക പ്രതിഷേധം; ഡൽഹി ചലോ മാർച്ചിന് തുടക്കം

വീണ്ടും കർഷക പ്രതിഷേധം; ഡൽഹി ചലോ മാർച്ചിന് തുടക്കം

ന്യൂഡൽഹി: വീണ്ടും ഡൽഹി ചലോ കാൽനട മാർച്ച് ആരംഭിച്ച് കർഷകർ. നൂറോളം കർഷകർ ശംഭു അതിർത്തിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് ദല്ലെവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്. മിനിമം താങ്ങുവിലയ്ക്ക്…
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു

മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരുമായും സത്യപ്രതിജ്ഞ ചെയ്തു. മുംബൈ ആസാദ് മൈതാനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമടക്കം എൻ.ഡി.എ നേതാക്കളും…
ചരിത്രം കുറിച്ച്‌ ഐഎസ്‌ആര്‍ഒ; പ്രോബ 3 വിക്ഷേപണം പൂര്‍ത്തിയായി

ചരിത്രം കുറിച്ച്‌ ഐഎസ്‌ആര്‍ഒ; പ്രോബ 3 വിക്ഷേപണം പൂര്‍ത്തിയായി

ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി സി59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന് ആയിരുന്നു വിക്ഷേപണം. പിഎസ്‌എല്‍വി മിഷന്‍ വിക്ഷേപണം വിജയകരമെന്ന് ഐഎസ്‌ആര്‍ഒ എക്‌സില്‍ അറിയിച്ചു. #Watch |…
ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ഭീഷണി; സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നയാള്‍ പോലീസ് പിടിയില്‍

ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ഭീഷണി; സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നയാള്‍ പോലീസ് പിടിയില്‍

മുംബൈ: വധഭീഷണികളെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ബോളിവുഡ് താരം സല്‍മാൻ ഖാന്‍റെ ഷൂട്ടിങ് സെറ്റില്‍ അതിക്രമിച്ച്‌ കയറി യുവാവ്. മുംബൈയിലാണ് വൻ സുരക്ഷാ വീ‍ഴ്ചയായി കണക്കാക്കിയേക്കാവുന്ന സംഭവം നടന്നത്. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്ന് വിശേഷിപ്പിച്ച്‌ അനുമതിയില്ലാതെ അകത്തുകയറിയ ഇയാള്‍, ലോറന്‍സ്…
നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി

നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി

താരങ്ങളായ നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങള്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ‘ശോഭിതയും നാഗചൈതന്യയും ഒരുമിച്ച്‌ ഈ മനോഹരമായ…
പുഷ്പ 2റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു; പരുക്കേറ്റ ഭർത്താവും മക്കളും ആശുപത്രിയില്‍

പുഷ്പ 2റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു; പരുക്കേറ്റ ഭർത്താവും മക്കളും ആശുപത്രിയില്‍

ഹെെദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ  റിലീസിനോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു. ഹെെദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് മരിച്ചത് (39). ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9)…
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; അവധിയിലായിരുന്ന സൈനികന് വെടിയേറ്റു

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; അവധിയിലായിരുന്ന സൈനികന് വെടിയേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. പുൽവാമ അവന്തിപ്പോറയിൽ അവധിയിലായിരുന്ന സൈനികന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ സൈനികൻ ദെൽഹയർ മുഷ്താഖിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ നടത്തി വരിയാണെന്നും സൈന്യം അറിയിച്ചു. മുഷ്താഖിന്റെ കാലിനാണ്…