വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്രം

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്രം

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ വർധിപ്പിച്ചു. വിദേശകാര്യമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഡല്‍ഹി പോലീസിന്‍റെതാണ് നടപടി. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാറും ഏർപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് നടപടി.…
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍.ഗവായ് ചുമതലയേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍.ഗവായ് ചുമതലയേറ്റു

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റിസ് ബി.ആർ ഗവായ് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തിന്‍റെ 52-ാമത് ചീഫ് ജസ്റ്റീസായാണ് ഗവായ് ചുമതലറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള…
ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി: സുപ്രിംകോടതിയുടെ 52-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തിന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച…
പാക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബി.എസ്.എഫ് ജവാന് വീരമൃത്യു

പാക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബി.എസ്.എഫ് ജവാന് വീരമൃത്യു

പാട്ന: പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എഫ് ജവാന് വീരമൃത്യു. ബിഹാർ സ്വദേശിയായ കോൺസ്റ്റബിൾ രാംബാബു പ്രസാദ് ആണ് മരിച്ചത്. മേയ് ഒമ്പതിന് ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് പരുക്കേറ്റത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ…
ഇന്ത്യ – പാക് വെടിനിർത്തലിന് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ഇന്ത്യ – പാക് വെടിനിർത്തലിന് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പാകിസ്ഥാന് നല്‍കിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. അതിര്‍ത്തിയിലെ സാഹചര്യം എന്തെന്ന് ഇന്ന് നടക്കുന്ന…
 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ നിര്‍ദേശം; ഡല്‍ഹിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ നിര്‍ദേശം; ഡല്‍ഹിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷനിലെ പാക് ഉദ്യോഗസ്ഥനെതിരെ നടപടി. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. അതേസമയം എന്താണ്…
കശ്മീര്‍: മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

കശ്മീര്‍: മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ - പാക് വെടിനിർത്തലുമായി ബന്ധപ്പെട്ട് അവകാശവാദങ്ങൾ ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ചര്‍ച്ച…
ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി; യാത്രക്കാരെ മാറ്റി

ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി; യാത്രക്കാരെ മാറ്റി

കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അജ്ഞാത ഫോണ്‍ കോളിനെ തുടർന്ന് ഉച്ചകഴിഞ്ഞ് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൊല്‍ക്കത്ത – മുംബൈ ഇൻഡിഗോ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതൻ വിമാനത്താവളത്തിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് ബോംബ്…
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സൈന്യം, രണ്ട് ഭീകരർ കെണിയിലായതായി വിവരം

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സൈന്യം, രണ്ട് ഭീകരർ കെണിയിലായതായി വിവരം

ശ്രീനഗർ: ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം. പാകിസ്ഥാന്റെ ആക്രമണത്തിന് ശേഷം കാശ്‌മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിൻപഥേർ കെല്ലർ പ്രദേശത്ത്…
പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15 പേർ മരിച്ചു, നിരവധി പേർ ചികിത്സയില്‍

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15 പേർ മരിച്ചു, നിരവധി പേർ ചികിത്സയില്‍

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വ്യാജമദ്യം കഴിച്ചുണ്ടായ ദുരന്തത്തില്‍ 15 പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് മദ്യം കഴിച്ചവർക്ക് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് നിരവധി പേർ…