ഒളിമ്പിക്സ്; ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം

ഒളിമ്പിക്സ്; ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി. വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍കീപ്പറും ഇതിഹാസ താരവുമായ പി.ആർ. ശ്രീജേഷിന്…
ഇന്ത്യയ്ക്ക് ദയനീയ പരാജയം; ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

ഇന്ത്യയ്ക്ക് ദയനീയ പരാജയം; ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

കൊളംബോ: ഇന്ത്യയ്ക്കെ‌തിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. മൂന്നാം മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 110 റൺസിനാണ് ശ്രീലങ്ക തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 എന്ന നിലയില്‍ ആതിഥേയരായ ശ്രീലങ്കന്‍ ടീം സ്വന്തമാക്കി. സ്കോർ: ശ്രീലങ്ക 248/7. ഇന്ത്യ 138…
ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ; വിനേഷ് ഫോഗട്ട് ഫൈനലില്‍

ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ; വിനേഷ് ഫോഗട്ട് ഫൈനലില്‍

പാരിസ്: പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്ന് വിനേഷ് ഫോഗട്ട്. ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെയാണ് വിനേഷ് വീഴ്ത്തിയത്. 5-0 ആയിരുന്നു സ്കോർ. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ…
പാരീസ് ഒളിമ്പിക്സ്; നീരജ് ചോപ്ര ഫൈനലില്‍

പാരീസ് ഒളിമ്പിക്സ്; നീരജ് ചോപ്ര ഫൈനലില്‍

ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിൻ ത്രോയുടെ ഫൈനലില്‍ ഇടമുറപ്പിച്ചു. യോഗ്യതാ റൗണ്ടില്‍ 89.34 മീറ്റർ എന്ന മികച്ച ദൂരവുമായി ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ ദൂരം മറികടന്നു. അതേസമയം, മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെനയ്ക്ക് ഫൈനലില്‍…
ഒളിമ്പിക്സ്; സ്റ്റീപ്പിൾ ചേസിൽ ഫൈനലിന് യോഗ്യത നേടി അവിനാശ് സാബ്ലേ

ഒളിമ്പിക്സ്; സ്റ്റീപ്പിൾ ചേസിൽ ഫൈനലിന് യോഗ്യത നേടി അവിനാശ് സാബ്ലേ

പാരിസ് ഒളിമ്പിക്‌സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിന് യോഗ്യത നേടി ഇന്ത്യൻ താരം അവിനാഷ് സാബ്ലേ. 8.15 മിനിറ്റിൽ അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ ഇനത്തിൽ ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്നത്. രണ്ടു ലാപ്പുകൾ…
പാരിസ്‌ ഒളിംപിക്സ്; യുഎസ് താരം നോഹ ലൈൽസ് വേഗരാജാവ്

പാരിസ്‌ ഒളിംപിക്സ്; യുഎസ് താരം നോഹ ലൈൽസ് വേഗരാജാവ്

അമേരിക്കയുടെ നോഹ ലൈൽസ്‌ പാരിസ്‌ ഒളിമ്പിക്‌സിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ കിഷെയ്‌ൻ തോംപ്‌സനെ പിന്തള്ളി. ഇരുവരും 9.79 സെക്കൻഡ്‌ കുറിച്ചപ്പോൾ ഫലം നിർണയിച്ചത്‌ ഫോട്ടോഫിനിഷിലാണ്‌. സെക്കൻഡിന്റെ ആയിരത്തിൽ ഒരംശത്തിന്റെ മുൻതൂക്കത്തിലാണ്‌ നോഹ സ്വർണപ്പതക്കമണിഞ്ഞത്‌. അമേരിക്കൻ താരം…
ഒളിമ്പിക്സ്; ടെന്നിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്

ഒളിമ്പിക്സ്; ടെന്നിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്

പാരിസ് ഒളിമ്പിക്സിൽ ടെന്നീസ് ഇനത്തിൽ സ്വർണ നേട്ടവുമായി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിം​ഗിൾസ് ഫൈനലിൽ ജോക്കോവിച്ച് സ്വർണം നേടിയത്. 7-6 (7-3), 7-6 (7-2) എന്നിങ്ങനെയാണ് സ്കോർ. തന്റെ ആദ്യ…
ഹാട്രിക്കിന് അരികിൽ മനു ഭാക്കർ; ഇന്ത്യൻ ഷൂട്ടർ മൂന്നാം ഫൈനലിൽ

ഹാട്രിക്കിന് അരികിൽ മനു ഭാക്കർ; ഇന്ത്യൻ ഷൂട്ടർ മൂന്നാം ഫൈനലിൽ

പാരിസ് ഒളിമ്പിക്സിൽ ഹാട്രിക് മെഡൽ എന്ന സ്വപ്നത്തിനരികിൽ ഷൂട്ടർ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗത്തിൽ താരം ഫൈനലിൽ പ്രവേശിച്ചു. യോ​ഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ് വെങ്കല മെഡൽ ജേതാവ് ഫിനിഷ് ചെയ്തത്. 590 പോയിൻ്റാണ് താരം…
ഡ്യൂറാന്‍ഡ് കപ്പിലെ വിജയം വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഡ്യൂറാന്‍ഡ് കപ്പിലെ വിജയം വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഡ്യൂറാന്‍ഡ് കപ്പിലെ വിജയം ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത എട്ടു ഗോളിനാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. വയനാട് ദുരന്തത്തില്‍ അനുശോചിച്ച് കറുത്ത ബാന്‍ഡ് അണിഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മത്സരം കളിച്ചത്. വയനാട്ടിലെ ജനതയുടെ…
ഒളിമ്പിക്സ്; ബാഡ്മിന്റണിൽ സാത്വിക്-ചിരാഗ് സഖ്യത്തിന് നിരാശ

ഒളിമ്പിക്സ്; ബാഡ്മിന്റണിൽ സാത്വിക്-ചിരാഗ് സഖ്യത്തിന് നിരാശ

പാരിസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക് സായ്രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് തോൽവി. ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാക്കളായ മലേഷ്യയുടെ ആരൺ ചിയ-സൊ വൂയ് യിക് സഖ്യത്തിനോടാണ് പരാജയം. ആദ്യ ഗെയിം നേടിയ…