കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കുണ്ട്; വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ സൈനിക മേധാവി

കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കുണ്ട്; വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ സൈനിക മേധാവി

കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍റെ പങ്ക് തുറന്ന് സമ്മതിച്ച് സൈനിക മേധാവി. ആദ്യമായാണ് പരസ്യമായി പാകിസ്ഥാന്‍ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തുന്നത്. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് വച്ചാണ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ സയീദ് അസിം മുനിര്‍ 1999ല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന കാര്‍ഗില്‍…
സുനിതയും ബുച്ച് വിൽമോറും ഇല്ലാതെ സ്റ്റാർലൈനർ ഭൂമിയിലെത്തി

സുനിതയും ബുച്ച് വിൽമോറും ഇല്ലാതെ സ്റ്റാർലൈനർ ഭൂമിയിലെത്തി

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് തിരിച്ചെത്തി. രാവിലെ 9.34ഓടെ പേടകം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്റ് സ്‌പേസ് ഹാർബറിൽ ലാൻഡ് ചെയ്തു. മടക്കയാത്രയ്‌ക്ക് ആറ് മണിക്കൂർ വേണ്ടി വരുമെന്നാണ് ശാസ്ത്രസംഘം അറിയിച്ചിരിക്കുന്നത്.…
ബോംബ് ഭീഷണി; വിസ്താര വിമാനം തുര്‍ക്കിയില്‍ അടിയന്തിരമായി ഇറക്കി

ബോംബ് ഭീഷണി; വിസ്താര വിമാനം തുര്‍ക്കിയില്‍ അടിയന്തിരമായി ഇറക്കി

ബോംബ് ഭീഷണിയെ തുടർന്ന് വിസ്താര വിമാനത്തിന് തുർക്കിയില്‍ അടിയന്തര ലാൻഡിംഗ്. മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ബോയിങ് 787 വിമാനമാണ് തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിനുളളില്‍ നിന്നും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുർന്നാണ്…
കെനിയയിലെ ബോര്‍ഡിങ്ങ് സ്‌കൂളില്‍ തീപിടിത്തം; 17 വിദ്യാര്‍ഥികള്‍ വെന്തു മരിച്ചു

കെനിയയിലെ ബോര്‍ഡിങ്ങ് സ്‌കൂളില്‍ തീപിടിത്തം; 17 വിദ്യാര്‍ഥികള്‍ വെന്തു മരിച്ചു

കെനിയയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. നെയ്‌റി കൗണ്ടിയിലെ ഹില്‍സൈഡ് എൻഡരാഷ പ്രൈമറി സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. 14 പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടികളില്‍ അധികപേരുടെയും നില ഗുരുതരമായി തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. അന്വേഷണം…
മിഷേൽ ബാർണിയർ ഫ്രാന്‍സ് പ്രധാനമന്ത്രി

മിഷേൽ ബാർണിയർ ഫ്രാന്‍സ് പ്രധാനമന്ത്രി

പാരീസ്: ബ്രെക്സിറ്റിൽ യൂറോപ്യൻ യൂണിയന്റെ ചർച്ചകൾക്കു നേതൃത്വംനൽകിയ മിഷേൽ ബാർണിയറെ  (73) ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലായിൽ നടന്ന തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നിയമനം. ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയാണ് ബാർണിയെ. ഗബ്രിയേൽ…
അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: നാല് പേർ മരിച്ചു, 9 പേർക്ക് പരുക്ക്

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: നാല് പേർ മരിച്ചു, 9 പേർക്ക് പരുക്ക്

അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ നാല് മരണം. ഒമ്പതിലധികം പേര്‍ക്ക് പരു ക്കേറ്റതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.23നാണ് വെടിവെപ്പുണ്ടായത്. രണ്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. വെടിവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.…
യുഎസില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

യുഎസില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

യുഎസിലെ ടെക്സസിലുണ്ടായ വാഹനാപകടത്തില്‍ നാലു ഇന്ത്യക്കാർ മരിച്ചു. കാർപൂളിങ് ആപ്പ് വഴി ഒരുമിച്ച്‌ യാത്ര നടത്തിയവരാണ് അപകടത്തില്‍ മരിച്ചത്. ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി പൂർണമായും കത്തി.…
ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞ് അപകടം;12 കുടിയേറ്റക്കാർ മരിച്ചു

ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞ് അപകടം;12 കുടിയേറ്റക്കാർ മരിച്ചു

ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പന്ത്രണ്ട് മരണം. ചാനൽ കടന്ന് ബ്രിട്ടനിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താനായി ബൊലോൺ-സുർ-മെർ പട്ടണത്തിനലേക്ക് പോകുമെന്ന് ഡാർമനിൻ പറഞ്ഞു. അപകടത്തിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള…
ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു

ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു

ചിക്കാഗോ: യുഎസിലെ ചിക്കാഗോ നഗരത്തില്‍ ട്രെയിനിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പ് നടന്നതിന് തൊട്ടുപിന്നാലെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. എമര്‍ജന്‍സി ഹോട്ട്ലൈന്‍ കോളിനോട് പ്രതികരിച്ച…
22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി

22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി

റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പെടെ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി. എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്‌കസെറ്റ്സ് അഗ്‌നിപര്‍വ്വതത്തിന് സമീപത്താണ് സംഭവം. ഹെലികോപ്റ്റര്‍ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ കാംചത്ക പെനിന്‍സുലയിലാണ് ഹെലികോപ്ടര്‍ കാണാതായതെന്ന് ഫെഡറല്‍…