യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന് മൂന്നുദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷദിനങ്ങള്‍ ആയതിനാലാണ് ഈ ദിവസങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.…
പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കും; പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന

പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കും; പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രിക്ക് ചൈനീസ് വിദേശകാര്യ മന്ത്രി ഉറപ്പുനൽകി. ഇരുവരും ഫോണിൽ സംസാരിച്ചതായാണ് വിവരം. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു. ചൈനയുടെ…
പഹല്‍ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഐബി

പഹല്‍ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഐബി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക തയാറാക്കി ഇന്റലിജൻസ് ബ്യൂറോ വിഭാ​ഗം. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും, നിലവിൽ സംസ്ഥാനത്തിന് അകത്തുള്ളവരും ആയ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്. ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്,…
ഇറാന്‍ തുറമുഖത്തുണ്ടായ സ്‌ഫോടനം; മരണം 18 ആയി

ഇറാന്‍ തുറമുഖത്തുണ്ടായ സ്‌ഫോടനം; മരണം 18 ആയി

ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 18 ആയി ഉയർന്നു. ആകെ 750 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ ഇറാന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാസവസ്തുക്കള്‍ നിറച്ച കണ്ടെയ്‌നറാണ് സ്‌ഫോടനത്തിന്റെ ഉറവിടമെന്നാണ്…
ഇറാൻ തുറമുഖ സ്‌ഫോടനം; മരണസംഖ്യ 14 ആയി ഉയർന്നു, 750ലേറെപ്പേർക്ക് പരുക്കേറ്റു

ഇറാൻ തുറമുഖ സ്‌ഫോടനം; മരണസംഖ്യ 14 ആയി ഉയർന്നു, 750ലേറെപ്പേർക്ക് പരുക്കേറ്റു

ടെഹ്‌റാൻ: ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. 750ലേറെപ്പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. തുറമുഖത്തെ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിൽ നിന്നുണ്ടായ തീ മറ്റു കണ്ടെയ്നറുകളിലേക്ക് പടരുകയും വൻ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു.…
ഫ്രാൻസിസ് പാപ്പക്ക് വിട നല്‍കി ലോകം; സെന്റ് മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമം

ഫ്രാൻസിസ് പാപ്പക്ക് വിട നല്‍കി ലോകം; സെന്റ് മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമം

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. സെന്റ് പീറ്റേര്‍സ് ബസിലിക്കയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. ഇന്നലെ അർധ…
ഇറാന്‍ തുറമുഖത്ത് വന്‍സ്‌ഫോടനം; നാല് മരണം, 500ലധികം പേര്‍ക്ക് പരുക്ക്

ഇറാന്‍ തുറമുഖത്ത് വന്‍സ്‌ഫോടനം; നാല് മരണം, 500ലധികം പേര്‍ക്ക് പരുക്ക്

ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷാഹിദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു, തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. കൂടുതൽ പേർ…
പാകിസ്ഥാനിലെ ലാഹോര്‍ വിമാനത്താവളത്തില്‍ വൻ തീപിടുത്തം; എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

പാകിസ്ഥാനിലെ ലാഹോര്‍ വിമാനത്താവളത്തില്‍ വൻ തീപിടുത്തം; എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

പാകിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തില്‍ വൻ തീപിടുത്തം. എല്ലാ വിമാന സർവീസുകളും റദ്ദാക്കി. പാകിസ്ഥാൻ ആർമി വിമാനം ലാഹോർ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ടയറിന് തീപിടിക്കുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ ഫയർ എഞ്ചിനുകള്‍ എത്തി. സംഭവത്തെ തുടർന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചിട്ടു. പാകിസ്ഥാൻ സൈന്യം നിയന്ത്രണം…
ചെറുവിമാനം കടലില്‍ തകര്‍ന്ന് വീണു; ആറ് മരണം

ചെറുവിമാനം കടലില്‍ തകര്‍ന്ന് വീണു; ആറ് മരണം

തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന് സമീപം ചെറുവിമാനം കടലില്‍ തകർന്ന് വീണ് ആറുപേർ മരിച്ചു. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയാണ് അപകടം. പരീക്ഷണ പറക്കലിലായിരുന്ന DHC-6-400 ട്വിൻ ഒട്ടർ പോലീസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രക്കാരുമായി യാത്ര ആരംഭിച്ച വിമാനം ഫെച്ചബുരി പ്രവിശ്യയിലെ…