കാവേരി അഞ്ചാം ഘട്ട കുടിവെള്ള പദ്ധതിക്ക് ഒക്ടോബറിൽ തുടക്കമാകും

കാവേരി അഞ്ചാം ഘട്ട കുടിവെള്ള പദ്ധതിക്ക് ഒക്ടോബറിൽ തുടക്കമാകും

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന കുടിവെള്ള പദ്ധതിയായ കാവേരി അഞ്ചാം ഘട്ടത്തിന് ഒക്ടോബർ ആദ്യവാരത്തിൽ തുടക്കമാകും. നഗരത്തിൽ 110 ഗ്രാമങ്ങളിലെ നാല് ലക്ഷം വീടുകളിലായി 50 ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. അടുത്ത ദശാബ്ദത്തേക്ക് നഗരത്തിൻ്റെ ജല ആവശ്യങ്ങൾ പദ്ധതി നിറവേറ്റുമെന്നും വാട്ടർ ടാങ്കർ മാഫിയകൾക്കെതിരെ പ്രവർത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.

നിലവിൽ നാല് ഘട്ടങ്ങളിലായി 1,450 എംഎൽഡി വെള്ളമാണ് ബെംഗളൂരുവിൽ ലഭിക്കുന്നത്. പദ്ധതിയുടെ അഞ്ചാം ഘട്ടം വഴി മാത്രം 775 എംഎൽഡി ജലം നഗരത്തിന് അധികമായി ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ ജലവിതരണ പദ്ധതികളിൽ ഒന്നാണിതെന്നും ശിവകുമാർ പറഞ്ഞു. 2014-ൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും ഫണ്ട്‌ അപര്യാപ്തത കാരണം കാലതാമസം നേരിടുകയായിരുന്നു. തോറെക്കാടനഹള്ളി, ഹരോഹള്ളി, തതാഗുനി എന്നിവിടങ്ങളിൽ മൂന്ന് ഹൈടെക് ബൂസ്റ്റർ പമ്പിംഗ് സ്റ്റേഷനുകൾ കൂടി നിർമ്മിച്ചിട്ടുണ്ട്.

TAGS: BENGALURU | WATER PROJECT
SUMMARY: Cauvery Stage V project to be launched on October

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *