കെജ്രിവാളിനെ മൂന്നു ദിവസം സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു

കെജ്രിവാളിനെ മൂന്നു ദിവസം സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. ജയിലിൽ‌ കഴിയുന്ന കെജ്രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയിരുന്നു. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരായി കെജ്രിവാൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി പരിഗണിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് സിബിഐ കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാര്‍ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി നൽകിയ ജാമ്യം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു.

നേരത്തെ, കെജ്രിവാളിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുനിത രംഗത്തെത്തിയിരുന്നു. തന്റെ ഭര്‍ത്താവ് ജയിലിനുള്ളില്‍ത്തന്നെ കഴിയുന്നത് ഉറപ്പാക്കാന്‍ മുഴുവന്‍ സംവിധാനങ്ങളും ശ്രമിക്കുകയാണ്. ഇത് നിയമാനുസൃതമല്ല. ഇത് ഏകാധിപത്യവും അടിയന്തരാവസ്ഥയുമാണ്, സുനിത സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.
<BR>
TAGS : ARAVIND KEJIRIWAL |  LIQUAR SCAM DELHI
SUMMARY : CBI detained Kejriwal for three days. Released in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *