നടൻ സുശാന്ത് സിങ് രാജ്പുതിന്റേത് ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി സിബിഐ

നടൻ സുശാന്ത് സിങ് രാജ്പുതിന്റേത് ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി സിബിഐ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്‌ രജ്പുതിന്റെ മരണത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. നടന്റേത് ആത്മഹത്യ തന്നെയാണെന്നും, ആത്മഹത്യ പ്രേരണയ്ക്ക് ആർക്കെതിരെയും തെളിവില്ലെന്ന നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് റിപ്പോര്‍ട്ട് സിബിഐ മുംബൈ കോടതിയില്‍ സമര്‍പ്പിച്ചു.

2020 ജൂണ്‍ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക റിപ്പോര്‍ട്ട് മുംബൈ പോലീസ് കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. സുശാന്തിന്റെ വീട്ടിൽ ആരെങ്കിലും അതിക്രമിച്ച് കയറിയതിനുള്ള തെളിവുകള്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിഷാദ രോഗം മൂലമാണ് സുശാന്ത് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമികനിഗമനം.

സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നില്ല. എന്നാല്‍ മകന്‍ കൊല്ലപ്പെട്ടതാണെന്നും, 15 കോടി രൂപ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി തട്ടിയെടുത്തെന്നും ആരോപിച്ച് പരാതിയുമായി സുശാന്തിന്റെ പിതാവ് ബിഹാര്‍ പോലീസിനെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. പിന്നീട് സുശാന്തിന്റേത് ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ സിബിഐക്ക് കൈമാറിയത്.

TAGS: NATIONAL | SUSHANT SING
SUMMARY: CBI Ends probe into sushant sing death case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *