ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി

കൊച്ചി:  ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിലവിൽ നടക്കുന്ന അന്വേഷണവും സിബിഐക്ക് കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർക്ക് സുരക്ഷ ഉറപ്പാക്കണം. സിനിമയിലെ സ്ത്രീകളുടെ സുരക്ഷക്കായി നിയമനിർമാണം വേണം. അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്.  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പരാതികളെല്ലാം സിബിഐക്ക് വിട്ട് സുതാര്യമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16ന് സർക്കാർ ജസ്റ്റിസ് ഹേമയെ അദ്ധ്യക്ഷയാക്കി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തേ വ്യക്തമാക്കിയതിനാൽ ആ വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
<br>
TAGS : JUSTICE HEMA COMMITTEE | HIGH COURT
SUMMARY : CBI should probe Hema committee report. Petition in High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *