സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെതിരെ അന്വേഷണം ഊർജിതമാക്കി സിബിഐ

സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെതിരെ അന്വേഷണം ഊർജിതമാക്കി സിബിഐ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരെ അന്വേഷണം ഊർജിതമാക്കി സിബിഐ. രന്യയുടെ വീട് കേന്ദ്രീകരിച്ചും രന്യയുടെ വിവാഹം നടന്ന ഹോട്ടൽ, കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെന്റ് ബോർഡ് (കെഐഎഡിബി) ഓഫീസ് തുടങ്ങിയ ഇടങ്ങളിലും സിബിഐ റെയ്ഡ് നടത്തി.

വിവാഹത്തിൽ പങ്കെടുത്തവരെയും രന്യക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകിയവരെയും കണ്ടെത്തുന്നതിനായി ഹോട്ടലിലെ ദൃശ്യങ്ങളും വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളും സിബിഐ സംഘം ശേഖരിച്ചിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുത്ത അതിഥികളുടെ ലിസ്റ്റും പരിശോധിച്ചുവരികയാണ്. സമ്മാനങ്ങൾ നൽകിയവരും രന്യയും തമ്മിൽ ഏത് രീതിയിലുള്ള ബന്ധമാണ് എന്നതാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധമുള്ള ചിലർ രന്യയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നതായും, ചിലർ രന്യക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

രന്യയെ കൂടാതെ കേസിൽ മറ്റ്‌ ഉന്നതരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. സിബിഐയുടെ ഡൽഹി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രന്യയുടെയും സഹോദരന്റെയും കമ്പനിക്ക് സർക്കാർ ഭൂമി അനുവദിച്ചതിൽ ക്രമക്കേടുകളോ വഴിവിട്ട ഇടപാടുകളോ നടന്നോയെന്നതാണ് മറ്റൊരു അന്വേഷണം. ബെംഗളൂരു വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ ചുമതലയുള്ള നാല് ഉദ്യോഗസ്ഥർക്കും സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെയും സിബിഐ ചോദ്യം ചെയ്യും.

TAGS: KARNATAKA | CBI
SUMMARY: Cbi strengthens investigation in gold smuggling case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *