സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷ ഇനി വര്‍ഷത്തില്‍ രണ്ട് തവണ; പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കി

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷ ഇനി വര്‍ഷത്തില്‍ രണ്ട് തവണ; പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കി

സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പുതിയ പാറ്റേണ്‍ പ്രകാരം ആദ്യ ബോർഡ് പരീക്ഷ ജനുവരിയിലും അതേ സെഷൻ്റെ രണ്ടാം പരീക്ഷ ഏപ്രിലിലും നടക്കും. രണ്ട് പരീക്ഷകളും മുഴുവൻ സിലബസിനേയും അടിസ്ഥാനമാക്കിയുള്ളതാവും.

2025-26 സെഷൻ മുതല്‍ പുതിയ പദ്ധതി നടപ്പാക്കാനാണ് സിബിഎസ്‌ഇ ഉദ്ദേശിക്കുന്നത്. പുതിയ പാറ്റേണിൻ്റെ ആദ്യ ബോർഡ് പരീക്ഷ 2026 ജനുവരിയിലും, രണ്ടാം പരീക്ഷ 2026 ഏപ്രിലിലും നടക്കും. പദ്ധതി പ്രകാരം വിദ്യാർഥികള്‍ക്ക് രണ്ട് പരീക്ഷകളിലും പങ്കെടുക്കാനുള്ള ഓപ്ഷൻ നല്‍കും. വിദ്യാർഥികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ രണ്ട് പരീക്ഷകളും എഴുതാം. അല്ലെങ്കില്‍ അവരുടെ സൗകര്യത്തിനനുസരിച്ച്‌ ഏതെങ്കിലും ഒരു പരീക്ഷ എഴുതാം.

രണ്ട് പരീക്ഷകളും എഴുതുന്ന വിദ്യാർഥികള്‍ക്ക് ഏതിലാണോ മികച്ച മാർക്ക് ലഭിച്ചത് ആ ഫലം ഉപയോഗിക്കാൻ കഴിയും. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് രാജ്യത്തുടനീളമുള്ള 10,000-ലധികം സ്കൂള്‍ പ്രിൻസിപ്പല്‍മാരുമായി ഓണ്‍ലൈൻ, നേരിട്ടുള്ള മീറ്റിങ്ങുകളില്‍ കൂടിയാലോചിച്ചാണ് പദ്ധതിയില്‍ അന്തിമ തീരുമാനം എടുത്തത്.

പുതിയ സിലബസ് അടിസ്ഥാനമാക്കിയുള്ള 10, 12 ക്ലാസുകളിലെ പുസ്തകങ്ങള്‍ എത്താൻ രണ്ട് വർഷമെടുക്കും. ഈ പുസ്തകങ്ങള്‍ 2026-27 സെഷനില്‍ മാത്രമേ ലഭ്യമാകൂ. അതിനാല്‍, 2025-26 ലെ ബോർഡ് പരീക്ഷകള്‍ പഴയ സിലബസിലും പുസ്തകങ്ങളിലും തന്നെയാവും നടത്തുക. പുതിയ പാറ്റേണ്‍ പരിചയപ്പെടാൻ വിദ്യാർഥികള്‍ക്ക് സമയം ലഭിക്കുമെന്നും പുതിയ സിലബസ് വരുമ്പോൾ കൂടുതല്‍ സുഖപ്രദമാകുമെന്നും ഇതുറപ്പാക്കും.
CBSE Board Exam Now Twice a Year; The Center approved the project

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *