സിബിഎസ്ഇ‌ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

സിബിഎസ്ഇ‌ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: സിബിഎസ്‌ഇ ബോർഡിന്റെ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകള്‍. മാർക്ക് ഷീറ്റുകൾ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലാണ് ലഭിക്കും. അതേസമയം, ഫലപ്രഖ്യാപനം സംബന്ധിച്ച് സിബിഎസ്‌ഇ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.

ഈ വർഷം ആകെ 44 ലക്ഷത്തിലധികം വിദ്യാർഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. പത്താം ക്ലാസിൽ ഏകദേശം 24.12 ലക്ഷം വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസിൽ ഏകദേശം 17.88 ലക്ഷം വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. രണ്ട് ക്ലാസുകളുടെയും പരീക്ഷാഫലം ഒരേ ദിവസം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഫലപ്രഖ്യാപനം നടന്നുകഴിഞ്ഞാൽ വിദ്യാർഥികൾക്ക് അവരുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ ഉപയോഗിച്ച് താത്കാലിക മാർക്ക് ഷീറ്റുകൾ ഓൺലൈനായി പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. യഥാർഥമാർക്ക് ഷീറ്റുകൾ സ്കൂളുകൾ വഴി ലഭ്യമാകും.

വിദ്യാർഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
<BR>
TAGS : CBSE | RESULT
SUMMARY : CBSE Class 10 and 12 exam results likely to be declared today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *