ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിശാപാർട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തെലുങ്ക് നടി ഹേമ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ജിആർ ഫാം ഹൗസിൽ നടന്ന നിശാ പാർട്ടി കേസിലാണ് ഹേമയെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പാർട്ടിക്കിടെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിനെ തുടർന്നാണ് കൃഷ്ണവേണി എന്നറിയപ്പെടുന്ന നടി ഹേമ പിടിയിലായത്.

ഇക്കഴിഞ്ഞ മേയ് 15-ന് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) റിപ്പോർട്ട് ഇവരുടെ ശരീരത്തിൽ എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച സിസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇവരെ ഉൾപ്പെടുത്തുകയായിരുന്നു.

കുറ്റപത്രത്തിൽ ഹേമ ഉൾപ്പെടെ 88 പേരെ പ്രതി സ്ഥാനത്ത് ചേർത്തിട്ടുണ്ട്. മയക്കുമരുന്ന് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സിനിമ താരം ആഷി റോയിയെ സാക്ഷിയായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഹേമ ആദ്യം തന്റെ പങ്കാളിത്തം നിഷേധിച്ചു, റെയ്ഡ് സമയത്ത് താൻ ഹൈദരാബാദിൽ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് പിന്നീട് കള്ളമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

TAGS: BENGALURU | CHARGESHEET
SUMMARY: Telugu actress Hema, 87 others named in B’luru rave party charge sheet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *