കേരളത്തിന് 72 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം

കേരളത്തിന് 72 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം

ന്യൂഡൽഹി: ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചല്‍ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്. അമിത്ഷാ ചെയര്‍മാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

വിവിധ സംസ്ഥാനങ്ങള്‍ക്കായി 1115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കര്‍ണാടകത്തിനും കേരളത്തിനും 72 കോടി വീതവും, തമിഴ്‌നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങള്‍ക്കായി 21476 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. ദുരന്ത പ്രതിരോധ പരിശീലനത്തിനായി എല്ലാ സംസ്ഥാനങ്ങള്‍ക്കും 115.67 കോടി രൂപ അനുവദിച്ചു. ഏഴ് നഗരത്തില്‍ പ്രളയ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ 3075.65 കോടി രൂപ ഇതേ സമിതി അനുവദിച്ചിരുന്നു.

TAGS : CENTRAL GOVERNMENT
SUMMARY : Center has allocated 72 crore rupees to Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *