എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പാർലമെന്‍റ് അംഗങ്ങള്‍ക്ക് 24 ശതമാനം ശമ്പള വർധന നിലവില്‍ വരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ഉയർത്തുന്നത്. ഇതോടെ എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപയില്‍ നിന്ന് 1.24 ലക്ഷവും ഡെയിലി അലവൻസ് 2000 രൂപയില്‍ നിന്ന് 2500 രൂപയായും ഉയരും. ശമ്പള വർധന വ്യക്തമാക്കി കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അതേസമയം കാലാവധി തീരുന്ന എം.പിമാർക്ക് ഇതുവരെ 25,000 രൂപയാണ് പെൻഷൻ നല്‍കിയിരുന്നത്. ഇത് ഇനി മുതല്‍ 31,000 രൂപയായി ഉയരും. മുൻ എം.പിമാർ ഔദ്യോഗിക കാലാവധിയിലിരുന്ന ഓരോ വർഷത്തിനും നല്‍കി വരുന്ന 2000 രൂപ അഡീഷനല്‍ പെൻഷൻ 2500 രൂപയാകും. അതേസമയം രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വർധന നടപ്പാക്കിയത്.

TAGS : CENTRAL GOVERNMENT
SUMMARY : Central government increases salaries and other benefits of MPs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *