ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകട ദൃശ്യങ്ങള്‍ നീക്കം ചെയ്യണം; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകട ദൃശ്യങ്ങള്‍ നീക്കം ചെയ്യണം; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച നിർദേശം എക്‌സിന് നല്‍കി. തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ അബോധാവസ്ഥയില്‍ കിടക്കുന്ന വീഡിയോ എക്‌സില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള 285 ലിങ്കുകള്‍ നീക്കം ചെയ്യാനാണ് റെയില്‍വേ മന്ത്രാലയം നിർദേശം നല്‍കിയിരിക്കുന്നത്.

സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും റെയില്‍വേ പറഞ്ഞു. പല വീഡിയോകളും പ്രചരിപ്പിക്കുന്നത് കാണുമ്പോൾ അങ്ങേയറ്റം വിഷമം തോന്നുന്നു. മരിച്ചയാളെയും കുടുംബത്തെയും അപമാനിക്കുന്നതിന് തുല്യമാണ് ഇത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കി.

സംഭവം മറച്ചുവെയ്ക്കാനല്ല ശ്രമം. തിക്കിലും തിരക്കിലും അപായമുണ്ടായിട്ടില്ല എന്ന് റെയില്‍വേ പറഞ്ഞിട്ടില്ല. സംഭവം ദൗർഭാഗ്യകരമായിരുന്നു. ഉന്നതതല സമിതി അപകടം അന്വേഷിക്കുകയാണെന്നും റെയില്‍വേ അധികൃതർ കൂട്ടിക്കിച്ചേർത്തു.

TAGS : CENTRAL GOVERNMENT
SUMMARY : Central government issues directive to remove footage of accident at Delhi railway station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *