കേന്ദ്ര ബജറ്റ്; സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചു

കേന്ദ്ര ബജറ്റ്; സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചു

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ വകുപ്പ് സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെംഗളൂരുവിലെയും പരിസര പ്രദേശങ്ങളിലെയും കണക്റ്റിവിറ്റി വർധിപ്പിക്കാൻ സഹായമേകുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.

2025 – 2026ലെ റെയിൽവേ ബജറ്റിൽ കർണാടകയ്ക്ക് 7,564 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന ബജറ്റ് വിഹിതമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ കർണാടകയ്ക്ക് 7,559 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ സംസ്ഥാനത്തിന് 7,564 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിക്ക് (ബിഎസ്ആർപി) 350 കോടി രൂപ നൽകി. ഈ വർഷവും ഇതേ വിഹിതം തന്നെയാണ് അനുവദിച്ചത്. നാല് ഇടനാഴികളുള്ള ഈ 148 കിലോമീറ്റർ പദ്ധതിയുടെ രണ്ട് ലൈനുകളിൽ മാത്രമാണ് പ്രവൃത്തി ആരംഭിച്ചതെന്ന് വി. സോമണ്ണ പറഞ്ഞു.

ഹുബ്ബള്ളി വഴി ഹൊസപേട്ട് – വാസ്‌കോ ഡി ഗാമ (413 കോടി), ഹോട്ട്‌ഗി – കുഡ്‌ഗി – ഗഡാഗ് (401 കോടി), പുനെ – മിറാജ് – ലോണ്ട (312 കോടി), ബൈയപ്പനഹള്ളി – ഹൊസൂർ (223 കോടി), യശ്വന്ത്പുര – ചന്നപുര (17 കോടി രൂപ), വൈറ്റ്ഫീൽഡ് – ബെംഗളൂരു സിറ്റി – കൃഷ്ണരാജപുരം (357 കോടി) എന്നിവയുടെ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തികൾക്കും ഫണ്ട്‌ അനുവദിച്ചു.

 

TAGS: KARNATAKA | UNION BUDGET
SUMMARY: Rs 7,564cr rail boost for state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *