കൊച്ചി-ബെംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

കൊച്ചി-ബെംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

കൊച്ചി: കൊച്ചി-ബെംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്. ഏക ജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികളെല്ലാം കേരളം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗം പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റിയായിരിക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത മന്ത്രി തല സമിതിയും മേല്‍നോട്ടം വഹിക്കും. പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര അനുമതി ലഭിച്ചത്. പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആവശ്യപ്പെടുകയായിരുന്നു. പദ്ധതി പ്രദേശത്ത് വൈദ്യുതി വെള്ളം റോഡ് ഉള്‍പ്പെടെയുള്ള ബാഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇത് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗണ്‍ഷിപ്പ് പദവി നല്‍കും.കേരളത്തില്‍ വലിയ രീതിയില്‍ വ്യവസായം കൊണ്ടുവരാന്‍ കഴിയും. കേരളത്തിന് ചേരുന്ന വിധത്തിലുള്ള പാരിസ്ഥിതിക സൗഹൃദ വ്യവസായികള്‍ക്കായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
<br>
TAGS : KOCHI-BENGALURU INDUSTRIAL CORRIDOR | KERALA
SUMMARY : Central Govt approves Kochi-Bengaluru Industrial Corridor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *