വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി

ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലെ ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകളടക്കം സന്ദർശിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ച് സുരക്ഷ, പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുള്ള വന്ദേ ചെയർ കാർ, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകളെ ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.

എല്ലാ വിഭാഗക്കാർക്കും വേണ്ടിയുള്ള ഗതാഗത മാർഗം എന്ന നിലയിൽ യാത്രാനിരക്ക് താങ്ങാനാവുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കൂടിയാണിത്. സെപ്റ്റംബർ 20ന് ബെംഗളൂരു പ്ലാൻ്റിൽ നിന്ന് ട്രെയിൻ കോച്ചുകൾ പുറത്തിറങ്ങുമെന്നാണ് വിവരം. സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനിൻ്റെ സ്ലീപ്പർ പതിപ്പിന്റെ സർവീസ് ഡിസംബറിൽ ആരംഭിക്കുമെന്ന് ബെംഗളൂരു സെൻട്രൽ എംപി പി.സി. മോഹൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിലെ ബിഇഎംഎൽ പ്ലാൻ്റിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറങ്ങുക.

തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണിത്. വന്ദേ ഭാരത് ട്രെയിനുകൾക്ക് യാത്രക്കാരിൽ നിന്ന് ലഭിച്ച മികച്ച സ്വീകാര്യതയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വരവിന് കാരണമായത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിലവിലെ രാജധാനി എക്‌സ്‌പ്രസിന് വെല്ലുവിളിയാകും. ട്രെയിനിൽ 16 കോച്ചുകളിലായി 823 ബെർത്തുകളുണ്ടാകും.

 

TAGS: BENGALURU | VANDE BHARAT SLEEPER
SUMMARY: Central railway minister inspects vande bharat sleeper train coaches

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *