ഹൈദരാബാദ് – ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ഹൈദരാബാദ് – ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ബെംഗളൂരു: ഹൈദരാബാദ് – ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പദ്ധതിയിൽ ചെന്നൈയെയും ഉൾപെടുത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് രണ്ട് നഗരങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ സമയം 10 മണിക്കൂർ കുറയ്ക്കുന്നതാണ് പദ്ധതി. പദ്ധതി നടപ്പായാൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം. ചെന്നൈയിലേക്ക് രണ്ടുമണിക്കൂറും 20 മിനിറ്റും കൊണ്ട് എത്താനുമാകും.

മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിയിൽ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക. വിമാനയാത്രയേക്കാൾ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും എന്നതാണ് പദ്ധതിയുടെ സവിശേഷത. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്താൻ ഒരു മണിക്കൂർ 15 മിനിറ്റും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ ഒരു മണിക്കൂർ 20 മിനിറ്റും ആവശ്യമാണ്.

ഹൈദരാബാദ് – ചെന്നൈ ഇടനാഴിക്ക് 705 കിലോമീറ്റർ ദൈർഘ്യമാണ് കണക്കാക്കുന്നത്. ഹൈദരാബാദ് – ബെംഗളൂരു പാത 626 കിലോമീറ്റർ ദൈർഘ്യത്തിൽ പൂർത്തിയാക്കും. വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ), അലൈൻമെന്റ് ഡിസൈൻ, ട്രാഫിക് എസ്റ്റിമേറ്റ്, എൻജിനീയറിങ് ഡോക്യുമെന്റേഷൻ എന്നിവയുൾപ്പെടെ നിലവിൽ അന്തിമമാക്കിയിട്ടില്ല. സർവേ നടപടികൾ ഉൾപ്പെടെയുള്ള മറ്റ്‌ പ്രവർത്തനങ്ങൾക്ക് 33 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

 

TAGS: BENGALURU | RAILWAY CORRIDOR
SUMMARY: Hyderabad to Bengaluru, Chennai in just two hours, Centre’s high-speed rail plan to rival air travel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *