ബെംഗളൂരുവിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ച് കേന്ദ്ര സർക്കാർ

ബെംഗളൂരുവിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ച് കേന്ദ്ര സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ച് കേന്ദ്ര സർക്കാർ. വിലക്കയറ്റ വെല്ലുവിളി ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻസിസിഎഫ്) ചെർന്നാണ് നഗരത്തിൽ അവശ്യ ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നത്.

ബെംഗളൂരുവിലുള്ളവർക്ക് ഉയർന്ന നിലവാരമുള്ള അവശ്യ ധാന്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. ഭാരത് അരി 34 രൂപയ്ക്കും, ഭാരത് ഗോതമ്പ് മാവ് 30 രൂപയ്ക്കും, ചന ദാൽ 70 രൂപയ്ക്കും, മുംഗ് ദാൽ 107 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഇതേ ഉൽപ്പന്നങ്ങളുടെ വിപണി വില അരി 55-60 രൂപയും ആട്ട 45-50 രൂപയുമാണ്. പരിപ്പ് 90-100 രൂപയാണ് വില.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രിമാരായ നിമുബെൻ ജയന്തിഭായ് ബംഭാനിയ, ബി.എൽ. വർമ എന്നിവരുടെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചതെന്ന് എൻസിസിഎഫ് അറിയിച്ചു.

TAGS: BENGALURU | GRAIN DISTRIBUTION
SUMMARY: Centre begins affordable grain distribution in Bengaluru to curb price rise

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *