ഡൽഹി ആശുപത്രിയിലെ തീപിടുത്തം; പരിശോധന കർശനമാക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ

ഡൽഹി ആശുപത്രിയിലെ തീപിടുത്തം; പരിശോധന കർശനമാക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഡൽഹി വിവേക് വിഹാർ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആശുപത്രികളിൽ  പരിശോധനയ്ക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. മെഡിക്കൽ വ്യവസ്ഥകൾക്ക് അനുസരിച്ച് ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം. ആശുപത്രികളുടെ ഫയർ സേഫ്റ്റി സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തും.

ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ഏഴ് നവജാതശിശുക്കളാണ് ഡൽഹി വിവേക് വിഹാർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ചത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്ന് കണ്ടെത്തി. അലോപ്പതി ഡോക്ടർക്ക് പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടറാണ്. രോഗികളെ ചികിത്സിച്ചിരുന്നത് ആശുപത്രി ഉടമയുടെ ദന്തഡോക്ടറായ ഭാര്യയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

ആശുപത്രി അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മാർച്ച് 31ന് അവസാനിച്ച ലൈസൻസ് ആശുപത്രി അധികൃതർ ഇതുവരെ പുതുക്കിയിട്ടില്ല. ഗുരുതര വീഴ്ചകൾ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ചതിന് പിന്നാലെ ദേശീയ ബാലവകാശ കമ്മീഷൻ നേരിട്ട് അന്വേഷണം ആരംഭിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *