ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ സുരക്ഷ വർധിപ്പിച്ചു

ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ സുരക്ഷ വർധിപ്പിച്ചു

ബെംഗളൂരു: കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. താവർ ചന്ദ് ഗെലോട്ടിനായി ബുള്ളറ്റ് പ്രൂഫ് കാർ സജ്ജമാക്കി. ഒപ്പം ഇസഡ് കാറ്റഗറി സുരക്ഷയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം ഉത്തരവിറക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിന് പിന്നാലെയാണ് ഉത്തരവ്.

ഗവർണറായി അധികാരമേറ്റപ്പോൾ തന്നെ അദ്ദേഹത്തിനായി ബുള്ളറ്റ് പ്രൂഫ് കാർ ക്രമീകരിച്ചിരുന്നു. എന്നാൽ ആ കാർ പിന്നീട് തിരിച്ചയച്ചു. മുഖ്യമന്ത്രി സിദ്ധരാമയയ്‌ക്കെതിരായ മൂഡ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയതിന് പിന്നാലെ ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിച്ചു. ഈ പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല പരിപാടികളും ഗവർണർ റദ്ദാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

TAGS: KARNATAKA | GOVERNOR
SUMMARY: Centre increases security for Governor Thawarchand Gehlot

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *